ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വിവിധ സ്ഥാ പനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണവും വൃക്ഷ ത്തെ നടീലും നടന്നു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിസ്ഥിതി ദിനാച രണം ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ടാണ് ഡോ.എൻ ജയരാജ് എം എൽ എ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ ബ്ലോക്ക് പ ഞ്ചായത്ത് ആക്ടിംങ് പ്രസിഡൻ്റ് അഡ്വ’പി എ ഷമീർ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാല്പതിനായിരം ഫലവൃക്ഷത്തൈകൾ ന ടുവാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്മിടുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ പതിനായിരം തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു. ലീലാമ്മ കുഞ്ഞുമോൻ, സോഫി ജോസഫ്, ജോളി മടുക്കക്കുഴി, എ ഡി എ എ വി അനിത എന്നിവർ നേതൃത്വം നൽകി.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6100 ഫലവൃക്ഷതൈകൾ വിതരണം ചെയതു. ടൗൺ ഹാൾ പരിസരത്ത് വൃക്ഷത്തൈ നട്ടു കൊ ണ്ട് പഞ്ചായത്ത് പ്രസിഡന് ഷക്കീല നസിർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റി ജോ വാളാന്തറ അധ്യക്ഷത വഹിച്ചു.സജിൻ വട്ടപ്പളളി, ടോംസ് ആൻ്റണി, റെജി ഒ.വി, നൈനാച്ചൻ വാണിയപുരയ്ക്കൽ,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലും പരിസ്ഥിതി ദിനാച രണം സംഘടിപ്പിച്ചു.ബാങ്കിൻ്റെ നേതൃത്വത്തിൽ നടന്ന തെങ്ങിൻ തൈ വിതരണം പ്രസി ഡൻറ് കെ.ജോർജ് വർഗ്ഗീസ് പൊട്ടംകുളം ദ്ഘാടനം ചെയ്തു. സുനിജ സുനിൽ, ജോളി മടുക്കക്കുഴി ഫിലിപ്പ് നിക്കോളാസ്, ഷൈജു കെ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. ചേപ്പുംപാറയിൽ ബാങ്ക് വക സ്ഥലത്ത് പ്ലാവിൻ തൈ നടുകയും ചെയ്തു.
പഠിക്കാം പ്രകൃതിയോടൊപ്പം ,പടുത്തുയർത്താം കാർഷിക സംസ്കാരം, എന്ന മുദ്രാവാ ക്യമുയർത്തി എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റി  സംഘടിപ്പിച്ച പരിസ്ഥി തി ദിനാചരണം മുൻ കേന്ദ്ര കമ്മറ്റിയംഗം എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. പേട്ട ഗവ.ഹൈസ്കൂളിൽ വെച്ച് നടന്ന പരിപാടിക്ക് ഹെഡ്മിസ്ട്രസ് ടെസി,  എസ്എഫ്ഐ  കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ആസിഫ് അമാൻ, ഡിവൈഎഫ്ഐ മേഖല സെക്ര ട്ടറി വിപിൻ ബി ആർ, സുരേഷ്, എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ലോക്കൽ ജോ. സെക്ര ട്ടറി അൽത്താഫ് ഷാജി, വൈസ് പ്രസിഡന്റ് ആസിഫ് കരീം, എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചര ണം നടത്തി
കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചര ണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഫലവൃക്ഷ തൈകൾ വി തരണം ചെയ്തതായി പ്രസിഡന്റ് ജോബ് കെ വെട്ടം അറിയിച്ചു. ആനക്കല്ല് വാർഡിൽ ഗാർഡൻ സ്കൂളിൽ നടന്ന ഫലവൃക്ഷ തൈ വിതരണം സ്കൂൾ ഡയറക്ടർ  ആന്റണി ജോസഫ് കല്ലറക്കലിന് നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡന്റ് പി എ ഷെമീർ നിർവഹിച്ചു . വാർഡ് പ്രസിഡന്റ് ഷാജി പെരുന്നേപ്പറമ്പിൽ, ബ്ലോക്ക് സെ ക്രട്ടറി മാത്യു കുളങ്ങര, തങ്കച്ചൻ ഒറീത്തായിൽ എന്നിവർ നേതൃത്വം നൽകി. തമ്പലക്കാട് നടന്ന ഫലവൃക്ഷ തൈ വിതരണം  ഗ്രാമ പഞ്ചായത്ത് അംഗം ജാൻസി ജോർജിന് നൽകി ക്കൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡന്റ് ജോബ് കെ. വെട്ടം, രാജു തേക്കുംതോട്ടം എന്നിവർ നേതൃത്വം നൽകി.

മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈ റ്റി നടപ്പിലാക്കിയ ‘ഭൂമിക്കൊരു കുട’ പദ്ധതി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോ സ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.പദ്ധതിപ്രകാരം ഒരുലക്ഷത്തില്‍പ്പരം കാപ്പിത്തൈക ളാണ് ഇന്‍ഫാം കര്‍ഷകര്‍ക്കായി സൊസൈറ്റി വിതരണം ചെയ്യുന്നത്. നമ്മുടെ പൊതു ഭ വനമായ ഭൂമിക്ക് ഹരിതാഭമാര്‍ന്ന ഒരു കുട നല്‍കാന്‍ ഈ പരിസ്ഥിതിദിനം ഉപകരിക്കു ന്നതോടൊപ്പം കര്‍ഷകര്‍ക്ക് ആദായവും ലഭ്യമാകുന്ന മലനാടിന്റെ ഈ പദ്ധതി വിജയ പ്രദമായിത്തീരട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

ഇന്‍ഫാം കണയങ്കവയല്‍ യൂണിറ്റിലെ കര്‍ഷകര്‍ കാപ്പിത്തൈകള്‍ ഏറ്റുവാങ്ങി.കാഞ്ഞിര പ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹി ച്ചു. മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമു ഖ പ്രഭാഷണം നടത്തി. ഇന്‍ഫാം പെരുവന്താനം താലൂക്ക് ഡയറക്ടര്‍ ഫാ. ജെയിംസ് വെ ണ്‍മാന്തറയില്‍, എംഡിഎസ് ജോയിന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിളിരൂപ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരു വേലില്‍, ജോയിന്റ് സെക്രട്ടറി ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.

സിപിഐ  കാഞ്ഞിരപ്പള്ളി  മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ  കാഞ്ഞിരപ്പള്ളിയി ൽ പരിസ്ഥിതി  ദിനാചരണം  നടത്തി.സിപിഐ  മണ്ഡലം  സെക്രട്ടറി അഡ്വ  എം.എ ഷാ ജി അധ്യക്ഷത  വഹിച്ചു.വനം വന്യ ജീവി  ബോർഡ്‌  മെമ്പർ  കെ. ബിനു പരിസ്ഥിതി ദി നസന്ദേശം  നൽകി. വൃക്ഷ തൈ വിതരണം സിപിഐ  സംസ്ഥാന  കൌൺസിൽ  അംഗം ഒ പി എ  സലാം നിർവഹിച്ചു. ബിനുവാഴൂർ,പി  കെ.  ഗോപി  സിജോ പ്ലാത്തോട്ടം സ ലിം അമേരീസ്‌, പി  എം. ബഷീർ എന്നിവർ  സംബന്ധിച്ചു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6100 ഫല വൃക്ഷതൈകൾ വിതരണം ചെയതു. ടൗൺ ഹാൾ പരിസരത്ത് വൃക്ഷത്തൈ നട്ട് പഞ്ചായ ത്ത് പ്രസിഡന്‍റ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ്, കുടുംബശ്രീ എന്നിവ രുടെ നേതൃത്വത്തിൽ പാതയോരങ്ങളിൽ ഫലവൃക്ഷത്തൈകളും തണൽമരങ്ങളും നടും. വൈസ് പ്രസിഡന്‍റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. സജിൻ വട്ടപ്പളളി, ടോംസ് ആന്‍റണി, റെജി ഒ.വി, നൈനാച്ചൻ  വാണിയപ്പുരയ്ക്കൽ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

എന്റെ മരം എന്റെ ജീവൻ  – ഒരു കോവിഡ്  സ്മാരകം
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  എ കെ ജെ എം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ മരത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.വീടും പരിസര വും വൃത്തിയാക്കുകയും മുൻവർഷങ്ങളിൽ നട്ടുപിടിപ്പിച്ച മരങ്ങളെ പരിചരിച്ചും പരി സ്ഥിതി ദിനം അർത്ഥവത്താക്കി. എന്റെ മരം എന്റെ ജീവൻ ഒരു കോവിഡ്   സ്മാരകം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികമല യുടെയും ക്ലാസ് ടീച്ചേഴ്സിന്റെയും  നിർദ്ദേശമനുസരിച്ച് മാതാപിതാക്കളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തിയത്.
ചെടികൾ നട്ടതിനുശേഷം അതിന്റെ ചിത്രമെടുത്ത് ക്ലാസ് ടീച്ചർക്ക്  അയച്ചു കൊടുക്കുക യും ചെയ്തു. മരം എന്റെ ജീവൻ ആണെന്നും എല്ലാവരും ഭൂമിയെ ജീവനുതുല്യം സ്നേ ഹിക്കണമെന്നും പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാ ൽവിൻ അഗസ്റ്റിൻ എസ് ജെ വിദ്യാർത്ഥികളെ സന്ദേശത്തിലൂടെ ഓർമപ്പെടുത്തി.
വൃക്ഷതൈ വിതരണം
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂവപ്പള്ളി  സര്‍വ്വീസ് സഹകരണ ബാങ്കിന്റെ  ആഭിമുഖ്യത്തില്‍  വൃക്ഷതൈകളുടെ  വിതരണം  നടത്തി. തൈ വിതരണോ ദ്ഘാടനം ബാങ്ക്  പ്രസിഡന്റ്  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. ഔഷധ സസ്യങ്ങളുടെയും, ഫലവൃക്ഷങ്ങളുടെയും  തൈകളാണ്  വിതരണം ചെയ്തത്.
ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.വി ജോസ്, കൊള്ളിക്കുളവില്‍, സിജോ സക്കറിയ  മോളോപ്പറമ്പില്‍, എബ്രഹാം തോമസ് ഉറുമ്പില്‍, ജോളി ഡൊമിനിക്ക് നെടുംപറമ്പില്‍, ബീന ബെി പുത്തന്‍പുരയ്ക്കല്‍ , ബാങ്ക്  സെക്ര’റി ജോസ്  മനോജ്, എ. മുരുഗദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
കർഷകമോർച്ചയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ചിറക്കടവ് പ ഞ്ചായത്തിൽ ആയിരം തൈകൾ വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ കർഷകമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എൻ വിനോദിന് നൽകി നിർവ്വഹിച്ചു.ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. ഹരിലാൽ, എസ്. ശ്രീലാൽ,പി. ജി അനിൽകുമാർ, എം. കെ ഷാജി എന്നിവർ നേ തൃത്വം നല്‍കി.
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും തെങ്ങിൻ തൈ വിതരണം
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോരുത്തോട് പഞ്ചായത്തിലെ മുഴുവൻ സ്കൂളിലും തെങ്ങിൻ തൈ വിതരണം ചെയ്യുന്ന ഹരിതം സഹകരണം  പദ്ധതിയുമായി കോരുത്തോട് സർവീസ് സഹകരണ ബാങ്ക്. കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ടപ്ലാക്കലിന് തെങ്ങിൻ തൈകൾ നൽകിക്കൊണ്ട് പദ്ധതിയുടെ പഞ്ചായത്തുതല ഉത്‌ഘാടനം ബാങ്ക് പ്രസിഡന്റ് KM രാജേഷ് നിർവഹിച്ചു.
പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബാങ്ക് ഡയറക്ടർ ബോർഡ്‌ മെമ്പര്മാരുടെയും PTA  യുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ തെങ്ങിൻ തൈകൾ നടും. ഉത്‌ഘാടന പരിപാടിയിൽ ബാങ്ക് മുൻ പ്രസിഡന്റുമാരായ PK സുധീർ, കുര്യൻ ജോസഫ്, ബോർഡ്‌ മെമ്പർ MR ഷാജി മങ്കുഴിയിൽ, ബാങ്ക് സെക്രട്ടറി ബാബു മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ടപ്ലാക്കൽ തുടങ്ങി യവർ സംസാരിച്ചു.