ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ലന്ന് ജോസ് കെ മാണി

Estimated read time 1 min read
Share :

ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ല എന്ന് ജോസ് കെ മാണി എം.പി. ഇന്ത്യയിലൊരു സ്ഥലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിര ഞ്ഞെടുപ്പ് ഫലം സംസ്ഥാന – ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ല. ദേശീയ വിഷയങ്ങൾ പ്രാദേശിക തെരഞ്ഞടുപ്പുകളിൽ ഒരു പരിധിയിൽ കൂടുതൽ സ്വാധീനം ചെലുത്തിയിട്ടില്ല. പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വിട്ടു വീഴ്ചകൾ ചെയ്ത് കേന്ദ്ര സഹായം എത്തുന്ന കാഴ്ചകൾ നമുക്ക് കാണാൻ കഴി യും. ദേശീയ കക്ഷികൾ എത്ര വളർന്നാലും പ്രാദേശിക കക്ഷികൾക്കുള്ള പ്രാധാന്യം ഒഴിവാക്കാൻ കഴിയില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.

കേരളത്തിൻ്റെ കാർഷിക രാഷ്ട്രീയ ചരിത്രം തെളിവായി മുന്നിലുണ്ട്. കേരള രാഷ്ട്രീയത്തിൽ എൽ ഡി എഫ് മുന്നണിയിൽ തന്നെ കേരളാ കോൺഗ്രസ് എം ഉറച്ച് നിൽക്കും. മുൻകാലങ്ങളിൽ കർഷകർക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങൾ അതേ നിലയിൽ തുടരും. തിരുത്തൽ ശക്തിയാകേണ്ട ഘട്ടങ്ങളിൽ അത് ശക്തമായി അവതരിപ്പിക്കും. കേരളാ കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

വാഴൂർ ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ എൻ ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , നിയോജക മണ്ഡലം പ്രസി ഡണ്ട് എഎം മാത്യു, ഷാജി പാമ്പൂരി, ഡോ. ബിബിൻ കെ ജോസ്, റെജി പോത്തൻ, സുനിൽ കുന്നക്കാട്ട്, സണ്ണിക്കുട്ടി അഴകമ്പ്ര, സുമേഷ് ആൻഡ്രൂസ്, എംസി ചാക്കോ , ശ്രീകാന്ത് എസ് ബാബു,ജെസി ഷാജൻ, ഡിനു കിങ്ങണംചിറ, രാഹുൽ ബി പിള്ള, അമൽ മോൻസി, ജോസ് പി ജോൺ, എൻ ജയപ്രകാശ്, ജോൺസി ജോൺ, കെ സെ ബാസ്റ്റ്യൻ, ബേസിൽ പി., കെ എസ് ജോസഫ്, ഷാജി നല്ലേപ്പറമ്പിൽ, സൻജോ വി ആൻ്റണി, ഷാജൻ മണ്ണംപ്ലാക്കൽ, മനോജ്‌ സി,എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours