മുണ്ടക്കയം: സംയോജിത കൃഷിയുടെ കാഞ്ഞിരപ്പള്ളി ഏരിയാ തല ശില്പശാല മുണ്ട ക്കയം  നായനാർ ഭവനിൽ നടന്നു. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം  ഷമീം അഹ മ്മദ് ഉദ്ഘാടനം ചെയ്തു. കോരുത്തോട് കൃഷി ഓഫീസ് അസിസ്റ്റൻറ് പി.എസ് സാബു വിഷയ അവതരണം നടത്തി.സംഘം ജില്ലാ കമ്മിറ്റിയംഗവും എലിക്കുളം പഞ്ചായത്തു പ്രസിഡണ്ടുമായ എസ്.ഷാജി, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ത ങ്കപ്പൻ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്,കണ്ണിമല സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എസ് സുരേന്ദ്രൻ ,ഇളഠങ്ങുളം സഹകരണ ബാങ്ക് പ്രസിഡണ്ട് സിൽവി ഷിബു എന്നിവർ സംസാരിച്ചു.
കർഷകസംഘം ഏരിയ പ്രസിഡന്റ് ജീ.സുനിൽകുമാർ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി വി.സജിൻ വട്ടപള്ളി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ് കൃഷ്ണകുമാർ, വി.എം ഷാജഹാൻ ,സി.വി അനിൽകുമാർ ,റെജീന റഫീഖ് ,എം.ജി രാ ജു ,വി.ഐ അജി ,കെ.സി അജി, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ രാജേഷ് ( ചെയർമാൻ)വി എം ഷാജഹാൻ (കൺവീനർ) ആയി 101 അംഗകമ്മറ്റി യെ തെരഞ്ഞെടുത്തു.