എലിക്കുളം: വികസനം ആഗ്രഹിക്കുന്നവർ എൽ .ഡി .എഫിനൊപ്പം അണിചേരുക യാ ണെന്ന് കേരളാ കോൺഗ്രസ്സ്(എം) ചെയർമാൻ ജോസ്.കെ.മാണി. എലിക്കുളം പ ഞ്ചായത്തിലെ ഇളംങ്ങുളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാ ർത്ഥി ടോമി ഇടയോടിയുടെ പ്രചരണാർത്ഥം നടത്തിയ കുടുംബ സംഗമം ഉത്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. കുടുംബ സംഗമത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. കേരളാ  കോ ൺഗ്രസ്സ് (എം)  കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, കേര ളാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി ജോസ് ടോം എലിക്കുളം, പഞ്ചായത്ത് പ്രസി ഡൻ്റ് എസ്.ഷാജി ,ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്ര സിഡൻ്റ് സാജൻ തൊടുക , തോമസുകുട്ടി മുതുപുന്നയ്ക്കൽ ,കെ സി സോണി, ഹരികു മാർ വാ ള്ളാചിറ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി  ജോസഫ് കുന്നത്ത്പുരയിടം, രാജൻ ആരംപുളിയ്ക്കൽ, അവിരാച്ചൻ കോക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, ജോണി ഏ റത്ത് ,ജോസി വയലുങ്കൽ , ഷെഫീഖ് എസ്, പഞ്ചായത്ത് മെമ്പർമാരായ അഖിൽ അപ്പു കുട്ടൻ, ജിമ്മിച്ചൻ  ഈറ്റത്തോട്ട്, സജി വേമ്പേനി തുടങ്ങിയവർ പ്രസംഗിച്ചു.