ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാ ര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പോളിംഗ് സ്‌റ്റേഷനായ ഇളങ്ങുളം സെന്റ് മേരീസ് എല്‍.പി. സ്‌കൂളിന് ഓഗസ്റ്റ് 10,11 തീ യതികളില്‍ അവധിയായിരിക്കും.
വോട്ടെടുപ്പ് അവസാനിക്കുന്ന ഓഗസ്റ്റ് 11നു വൈകുന്നേരം ആറു മണിക്കു മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ഓഗസ്റ്റ് 12നും വാര്‍ഡ് പരിധിയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.