കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണ നയത്തിനെതിരെ സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി സേവ് ഇന്ത്യാ ദിനം ആചരിച്ചു. നവ ഉദാരവൽക്കരണ ഭരണ ക്രമത്തെ പിഴുതെറിയുന്നതി നാ യി വർഗ്ഗ ഐക്യം ശക്തിപ്പെടുത്തുക എന്ന ആഹ്വാനവുമായാണ് സേവ് ഇന്ത്യാ ദിനാ ചരണം സംഘടിപ്പിച്ചത്.

തൊഴിലാളി കർഷക വിരുദ്ധ നിയമ ഭേദഗതികൾ തള്ളിക്കളയുക, കാർഷികോൽപ്പ ന്നങ്ങൾക്ക് ഉൽപ്പാദന ചിലവിന്റെ 50 % താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക, ഇന്ധ ന വില കുറക്കുക, കോവിഡ് കാലത്തെ തൊഴിൽ നഷ്ടം പരിഹരിക്കുക,ആദായ നി കുതി ദായകരല്ലാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപ നൽകുക, കോവിഡ് ബാധി ച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക, പൊതുമേഖല സ്വ കാര്യവൽക്കരണം നിർത്തുക തുടങ്ങി 12 ഇനആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ കർഷക സംഘം ജില്ലാ പ്രസി ഡണ്ട് പ്രൊഫ.ആർ നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

സിഐടിയു ഏരിയാ പ്രസിഡണ്ട് പി.കെ. നസീർ അദ്ധ്യക്ഷനായി.സിപിഐ (എം) ജില്ലാ കമ്മറ്റിയംഗം പി.എൻ.പ്രഭാകരൻ,സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. ഇസ്മായിൽ, ഏരിയാ ജോ.സെക്രട്ടറി ഷമീം അഹമ്മദ്, നിർമാണ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.എൻ. ദാമോദരൻ,സിപിഐ (എം) ലോക്കൽ സെക്രട്ടറി ടി.കെ.ജയൻ,സിഐടിയു ഏരിയാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ എന്നിവർ പങ്കെടുത്തു.