പഞ്ചായത്ത്‌ പ്രസിഡന്റ് കെ ആർ തങ്കപ്പന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം പഞ്ചാ യത്ത് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധീഖ് ഉദ്ഘാടനം നിർവ്വഹിക്കുകയും മികച്ച പ്രവർത്ത കര്‍ക്ക് ആദരവ് നൽകുകയും ചെയ്തു. 23 വാർഡുകളിലായി 33 ഹരിത കർമസേന അം ഗങ്ങൾ ആണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നത്. ഇവയിൽ മികച്ച പ്രവർത്ത നം കാഴ്ച വെച്ച 11-ാം വാർഡിലെ ജാസ്മി സലാം, 6-ാം വാർഡിലെ നസീമ ബഷീർ, 21 -ാം വാർഡിലെ പൊന്നമ്മ ബേബി എന്നിവർക്കും മികച്ച നേതൃത്വം നൽകുന്ന ഹരിത കർമ സേന കൺസോഷ്യം പ്രസിഡന്റ് സുധാ രാജൻ ,സെക്രട്ടറി ശരണ്യ രാജ് എന്നി വർക്കും മൊമന്‍റോ നല്‍കി.
ഇതിനോടൊപ്പംഹരിത കർമ സേനയുടെ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകു ന്ന വാർഡ് മെമ്പർമാരായ പി.എ ഷെമീർ, ബിജു പത്യാല, മഞ്ജു മാത്യു എന്നിവര്‍ക്കും ആദരവ് നൽകി. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി. എൻ രാജേ ഷ്, ശ്യാമള ഗംഗാദരൻ, ബി ആർ അൻഷാദ്, സെക്രട്ടറി ഷാഹുൽ ഹമീദ് അസിസ്റ്റന്റ് സെക്രട്ടറി ഷാജി പി. എം, വി ഇ ഓ റങ്കു സുരേഷ് എന്നിവർ സംസാരിച്ചു, വാർഡ് മെ മ്പർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിത സഹായ സ്ഥാപന പ്രതിനിധികൾ എന്നിവ ർ യോഗത്തില്‍ പങ്കെടുത്തു.