കമാന്‍ഡര്‍ ജീപ്പും തമിഴ്‌നാട് ബസും കൂട്ടിയിടിച്ച് ഒന്പതു പേര്‍ക്ക് പരി ക്ക്. ഇന്നലെ വൈകുന്നരം 5.30ന് കൊല്ലം- ദിണ്ഡിഗല്‍ ദേശീയപാതയില്‍ മു പ്പത്തഞ്ചാം മൈലിന് സമീപമാണ് അപകടം. ഗുജറാത്ത് വഡോവര സ്വദേ ശികളായ വിഘ്‌നേഷ് (42), നിറാവ് (24), മൃഹറ് (18), ദിനേശ് (17), രാജസ്ഥാന്‍ സ്വദേശികളായ സാന്തിലാല്‍ (30), ദിലീപ് (21), പ്രതാപ് (18), മുഹേഷ് (23), കുമളി സ്വദേശിയായ ഡ്രൈവര്‍ ദണ്ഡപാണി (37) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷ്, ദിനേശ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോള ജിലേക്കു മാറ്റി. ചെന്നൈയ്ക്ക് പോകുകയായിരുന്ന തമിഴ്‌നാട് ബസ് കുമളിയില്‍നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവ സത്തെ കനത്ത മഴയില്‍ ഇവിടെ റോ ഡിലേക്കു മണ്ണിടിഞ്ഞു വീണിരുന്നു. മണ്ണ് റോഡില്‍ കിടക്കുന്നതിനാല്‍ ബസ് വെട്ടിച്ച് മാറ്റി കടന്നുപോകുന്നതിനിടയിലാണ് എതിരേ വന്ന ജീപ്പിലിടിച്ച ത്. റോഡില്‍ വീണ മണ്ണ് ദിവസങ്ങളായിട്ടും നീക്കം ചെയ്യാത്ത അധികാരിക ളുടെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

തേക്കടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുകയാ യിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സും പെരുവന്താനം പോലീസും സ്ഥലത്തെത്തിയിരുന്നു.