കാഞ്ഞിരപ്പള്ളി ടിബി റോഡിൽ ലയൺസ് ക്ലബിൻ്റെ സമീപം ഇരുചക്രവാഹനങ്ങൾ കൂ ട്ടിയിടിച്ചാണ് ചിറക്കടവ് കത്തലാങ്കൽപ്പടി കൈപ്പടശേരി ജോസഫ് മാത്യു(62)വാണ് മരി ച്ചത്. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ കത്തലാങ്ക ൽപ്പടി തണ്ണിപ്പാറ ജിഷ്ണു(23)വിന് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കോ ട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച്ച രാത്രി 8:30 ഓടെയാണ് സംഭവം. പൊൻകുന്നം ശാന്തിയാശുപത്രിയിൽ പ്രസവ ശുശ്രൂഷയിൽ കഴിയുന്ന മകൾ ജോസ്മിയ യെ കണ്ടതിനുശേഷം തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്.

മകളുടെ കുട്ടിയെ കൊതി തീരെ കാണുന്നതിന് മുമ്പാണ് സ്വപ്പി്നങ്ങൾ ബാക്കിയാക്കി ജോ സഫേട്ടൻ യാത്രയായത്. മകളെ സന്ദർശിച്ച ശേഷം ഭാര്യ അന്നമ്മയോടൊപ്പം തിരികെ വീ ട്ടിലേക്ക് പോകും വഴിയാണ് അപകടം. അന്നമ്മ പരിക്കേൽക്കാതെ രക്ഷപെട്ടു. കാഞ്ഞി രപ്പള്ളി പുത്തനങ്ങാടി ഇല്ലിക്കൽ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ജോസഫ് മാ ത്യു. പരിക്കേറ്റ ഉടൻ തന്നെ ജോസഫ് മാത്യുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയി ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മേരീ  ക്വീൻസ് ഹോസ്പി്പി്പിറ്റലിൽലിൽ. ജനറൽ ആശുപത്രിക്കു സമീപം തട്ടുകടയിലെ ജീവനക്കാരനാണ് ജിഷ്ണു. ഇദ്ദേഹം വീട്ടിൽ നിന്ന് കടയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

മക്കൾ: ജോസ്‌നിയ, ജെസി, ജിൻസ്(കുവൈറ്റ്). മരുമക്കൾ: റോബിൻ(തുണ്ടത്തിൽ, എലി ക്കുളം), സുബിൻ(മംഗലത്ത്, പാലാക്കാട്, മീനച്ചിൽ). സംസ്‌ക്കാരം പിന്നീട്.