കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടന പാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡി ല്‍ പട്ടിമറ്റം ഭാഗം 15ന് ഗതാഗതത്തിനായി തുറന്ന് നല്‍കും. നിലവില്‍ റോഡിന്റെ സംര ക്ഷണ ഭിത്തിയുടെ 75 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി പൊ തുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അധികൃതര്‍ അറിയിച്ചു. മഴയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി ഒലിച്ച് പോയതിനെ തുടര്‍ന്ന് ഈ റോഡിലൂടെ ഒരു വശത്ത് കൂടി മാത്ര മാണ് ഗതാഗതം അനുവദിച്ചിരുന്നത്. എന്നാല്‍ റോഡിന്‍രെ നിര്‍മാണം ആരംഭിച്ചതോടെ കൂടുതല്‍ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു.
ഇരുവശങ്ങളിലൂടെയും ഗതാഗതം നടത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നട ത്തുന്നത്. സംര7ണ ഭിത്ിയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായ ശേഷം മണ്ണിട്ട് റോഡ് ഉറ പ്പിച്ച ശേഷമാകും ഗതാഗതത്തിനായി തുറന്ന് നല്‍കുക. റോഡിന്റെ തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങളും മറ്റും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കും. ഈ തീര്‍ത്ഥടന കാലത്തി ന് ശേഷമാകും പദ്ധതി പ്രകാരം റോഡ് ടാര്‍ ചെയ്യുക.
കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് സമാന്തരപാകളെയാണ് ഉപയോഗിക്കുന്നത്. സമന്തരപാതയിലൂടെ വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നതിന് ബുദ്ധിമുട്ടുള്ളത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ശനിയാഴ്ച എരുമേലി ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കടയിലേ ക്ക് ഇടിച്ച് കയറി അപകടമുണ്ടായി രാത്ി രണ്ട് മണിയോടെയായിരുന്നു അപകടം. പട്ടിമറ്റം ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് തിരിക്കുന്നതിനിടെയാണ് ലോറി ഉരുണ്ട് കടയിലേക്ക് ഇടിച്ച് കയറിയത്. കെട്ടിടത്തിന് ഭാഗീകമായി നാശമുണ്ടായി.
ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഡുമായെത്തി യ നാഷണല്‍ പെര്‍മിറ്റ് ലോറി പട്ടിമറ്റത്ത് നിന്ന് മണ്ണാറക്കയം റോഡിലേക്ക് തിരിയാന്‍ സാധിച്ചില്ല. ഡ്രൈവര്‍ ജാക്കി ഉപയോഗിച്ച് ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ലോറി ഉരുണ്ട് പോവുകയായിരുന്നെ സമീപവാസികള്‍ പറഞ്ഞു.