തമ്പലക്കാട്: പഞ്ചായത്തിലെ 22ാം വാര്‍ഡിലെ കാപ്പുകാട് – തൊണ്ടുവേലി യാഥാര്‍ത്ഥ്യ മായി. വര്‍ഷങ്ങളായി റോഡ് വെട്ടുന്നതിന് കേസ് നിലനില്‍ക്കുകയാിരുന്നു. 13 കുടുംബ ങ്ങള്‍ക്ക് വഴിയില്ലാതിരുന്ന കാലത്ത് അന്തരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണ കുമാരിയുടെ കാലത്ത് പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങ ള്‍ക്ക് ശേഷം വാര്‍ഡംഗം കുഞ്ഞുമോള്‍ ജോസിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹക രണത്തോടെയാണ് റോഡ് യാഥാര്‍ത്ഥ്യമായത്. മുന്‍പുണ്ടായിരുന്ന നടപ്പ് വഴി പത്ത് അടി വീതിയില്‍ 470 മീറ്റര്‍ റോഡാണ് ഇവിടെ നിര്‍മിച്ചത്.

റോഡിന്റെ ഉദ്ഘാടനം നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പായസം വിതരണം ചെയ്തും ആഘോഷമാക്കി. വഴിക്ക് സ്ഥലം വിട്ട് നല്‍കിയവരെ യോഗത്തില്‍ ആദരിച്ചു. റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരിക്കുന്നത് ഫണ്ട് അനുവദിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, വാര്‍ഡംഗം കുഞ്ഞുമോള്‍ ജോസ്, സജിന്‍ വട്ടപ്പള്ളി, എം.എ റിബിന്‍ ഷാ, മണി രാജു, ജാന്‍സി ജോര്‍ജ്, സോമശേഖരന്‍. ഫാത്തിമ മനോജ്, മനോജ് വളവൂരി എന്നിവര്‍ പ്രസംഗിച്ചു.