മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദര ലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്താല്‍ കേരളത്തിന് നഷ്ടമായത് ആത്മീയരംഗ ത്തെയും രാഷ്ട്രീയ രംഗത്തെയും ധന്യാത്മാവിനെയെന്ന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ജീവിതകാലത്തോളം മതസൗഹാര്‍ദ്ദത്തില്‍ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പാവപ്പെട്ടവരോട് കരുണ ചെയ്യുന്നതിലും മുന്‍പന്തിയിലായിരു ന്നു. രാഷ്ട്രീയ രംഗത്തും ആത്മീയ രംഗത്തും ഒരുപോലെ പ്രശോഭിച്ചിരുന്ന വ്യക്തിത്വ ത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.