ഇന്ത്യ മുട്ടുമടക്കില്ല, നമ്മൾ നിശബ്ദരാകുകയില്ല എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈ എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ആരംഭിച്ചു. വൈകുന്നേരം ഇടക്കുന്നത്തു നിന്ന് ആരംഭിച്ച മാർച്ച് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗവും സി.പി.ഐ.എം കാഞ്ഞിരപ്പള്ളി  ലോക്കൽ കമ്മിറ്റിയംഗവുമായ എം. എ റിബിൻ ഷാ ഉദ്ഘാടനം ചെയ്തു. പാറത്തോട്ടിൽ മാർച്ച് സമാപിച്ചു. വൈകുന്നേരം അഞ്ചിന് ചേരുന്ന സമാപന സമ്മേളനം അഡ്വ.പി അനിൽകുമാർ ഉൽഘാടനം ചെയ്യും. ഡിവൈഎഫ്ഐ നേതാക്കളായ അജാസ് റഷീദ്, ബി ആർ അൻസാദ് എന്നിവർ പങ്കെടു ത്തു.