മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് ഹൈദര ലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പിസി ജോർജ് അനുശോചനം രേഖപ്പെടുത്തി. കേരള സമൂഹത്തിൽ മതേതരത്വത്തിന്റെ മുഖ മായിരുന്നു പാണക്കാട് തങ്ങൾ.കേരളത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്നതിൽ പാണക്കാട് കുടുംബവും തങ്ങന്മാരും വഹിച്ച പങ്ക് അത്ര സ്തുത്യർഹമാണ്. തങ്ങളുടെ മരണം  സമൂഹത്തിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു.