കോട്ടയം : കേരള ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റായി ആന്റണി മാർട്ടിൻ (കാഞ്ഞിരപ്പള്ളി ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുവജനപക്ഷം മുൻ സംസ്ഥാന പ്രസിഡന്റ്, പാർട്ടി ഹൈപവർ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ LDF സ്ഥാനാർഥിയായിരുന്നു.

തിരഞ്ഞെടുപ്പ് യോഗം പാർട്ടി ചെയർമാൻ പിസി ജോർജ് MLA ഉത്ഘാടനം ചെയ്തു. അഡ്വ.ജോർജ്ജുകുട്ടി കാക്കനാട് റിട്ടേണിങ് ഓഫീസറായിരുന്നു. ഓഫീസ് സെക്രട്ടറി യായി മാത്യു കൊട്ടാരം തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റ്:ലോനപ്പൻ ചാലയ്ക്കൽ ബാബുപൊന്മാങ്കൽ, ഡോ. എ. കെ പവിത്രൻ.ജനറൽ സെക്രട്ടറി മാത്യു കൊട്ടാരം,നൗഷാദ് പാറയ്ക്കൽ, സജി എസ് തെക്കേൽ,ടോണി മണിമല,പി. എച്ച് ഹസീബ്,ശ്രീകുമാർ സൂര്യകിരൺ ഷൈനി സന്തോഷ്.ട്രെഷറർ : കുട്ടിച്ചൻ ഫിലിപ്പ്