കാഞ്ഞിരപ്പള്ളി: മുൻ നിയമസഭാംഗവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാ ളുമായ കെ എസ് മുസ്തഫാ കമാലിന്റെ 23-ാമത് അനുസ്മരണ സമ്മേളനം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി എൻ പ്രഭാകരൻ ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പ ള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ചടങ്ങിൽ അധ്യക്ഷനായി.

വി പി ഇസ്മായിൽ, വി പി ഇബ്രാഹീം, അഡ്വ.പി.ഷാനവാസ്, വി എൻ രാജേഷ്, പി കെ നസീർ, ഷമീം അഹമ്മദ് എന്നിവർ സംസാരിച്ചു.