കാഞ്ഞിരപ്പള്ളിയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിന് നേരെ ആക്ര മണം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ശനിയാഴ്ച്ച വെളുപ്പിന് ഒരു മണിയോടെയാണ് സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ. എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ മുഹമ്മദ് നജീബിന്റെ കാഞ്ഞിരപ്പള്ളി ശാന്തിനഗറിലെ വീടിന് നേരെ ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘം നജീബിന്റെ വീടിന് നേരെ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ നജീബിന്റെ വീടിന്റ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. ഇതിനിടെ വീടിന്റെ മുറ്റത്ത് കിടന്ന കാറിന് നേരെ അക്രമികൾ തിരിഞ്ഞെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ െലെറ്റ് ഇട്ടതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടു.വെള്ളിയാഴ്ച്ച വൈകുന്നേരം എസ്.ഡി.പി.ഐ പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.ഇതേ തുടർന്ന് ടൗണിൽ നേരിയ സംഘർഷം ഉടലെടുത്തിരുന്നു.ഇതിന് ശേഷമാണ് രാത്രിയിൽ നജീബിന്റെ വീടിന് നേരെ ആകമ ണമുണ്ടായത്. ഇതാണോ വീടിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് സംശയ മുണ്ട്. സംഭവത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.