ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക്  കടൽ കടന്നും സുമ നസ്സുകളുടെ സഹായം എത്തി.ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയാ യ ഇൻകാസിന്റെ നേതൃത്വത്തിലാണ് അഞ്ചിലിപ്പയിലെ വിദ്യാർത്ഥിനിക്ക് എൽ.ഇ.ഡി ടിവി നൽകിയത്. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ടി.ജെ മോഹനന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ ഷെമീർ ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ആഗസ്തിക്ക് ടി.വി നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഡി.സി സി ജനറൽ സെക്രട്ടറി റോണി.കെ. ബേബി,ജോ ബ് കെ. വെട്ടം, സുരേഷ് ടി. നാ യർ, നിധിൻ ചക്കാലക്കൽ, സ്മിതാ രവി എന്നിവർ പ്രസംഗിച്ചു.