യുവജനപക്ഷം സൈബര്‍ വിംങ് സംസ്ഥാന കോര്‍ഡിനേറ്ററായി റെനീഷ് ചൂണ്ടച്ചേരി (കാഞ്ഞിരപ്പള്ളി)യെ തിരഞ്ഞെടുത്തു.കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) (കെ.എസ്.സി) ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി,സംസ്ഥാന സര്‍ഗവേദി കണ്‍വീനര്‍,കേരള യൂത്ത് ഫ്രണ്ട് (സെക്കുലര്‍)ജില്ലാ സെക്രട്ടറി,സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോട്ടയത്ത് നടന്ന യുവജനപക്ഷം സംസ്ഥാന കമ്മറ്റി തിരെഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിസി ജോര്‍ജ് എം.എല്‍.എ യാണ് പ്രഖ്യാപനം നടത്തിയത്. യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സന്‍ അധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ പിസി ജോര്‍ജ് എം.എല്‍.എ ഉത്ഘാടനം ചെയ്തു. ആന്റണി മാര്‍ട്ടിന്‍,അഡ്വ.ഷോണ്‍ ജോര്‍ജ്,റിജോ വളന്തറ,പ്രവീണ്‍ രാമചന്ദ്രന്‍,മാത്യു ജോര്‍ജ്,ജാഫര്‍ മാറാക്കര എന്നിവര്‍ പ്രസംഗിച്ചു.