കാഞ്ഞിരപ്പള്ളി: പദ്ധതി നിര്‍വഹണം മാത്രമല്ല എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി ത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആറാം വാര്‍ഡ് ഗ്രാമസഭ. 2017-18 ജനകീയാസൂ ത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൃഷി വകുപ്പില്‍ നിന്നും ലഭ്യമാ ക്കിയ പച്ചക്കറി വിത്തുകള്‍ ഗ്രാമ സഭയില്‍ വിതരണം ചെയ്തത്. വീട്ടിലെരു വിഷരഹി ത പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് തൈകള്‍ വിതരണം ചെയ്തത്.

വെണ്ട,പയര്‍,ചീര വഴുതനങ്ങ, തുടങ്ങി ഇരുപതിലധികം വിത്തുകള്‍ സൗജന്യമായിട്ടാ ണ് വിതരണം ചെയ്തതെന്ന് വാര്‍ഡംഗം ബീനാ ജോബി അറിയിച്ചു. 2018-19 പദ്ധതി നിര്‍നഹണത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ആനിത്തോട്ടത്ത് പുതിയ അംഗനവാടി യ്ക്ക് 15 ലക്ഷം രൂപയും വാര്‍ഡില്‍ ആകമാനമുള്ള കുടിവെള്ള പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും, ആനിത്തോട്ടം-കോവില്‍ക്കടവ് കേസ് വേയ്ക്ക് 40 ലക്ഷം രൂപയും വകയിരുത്തി.

ചെറുവഴികളുടെയും റോഡുകളുടയും പുനരുദ്ധാരണം മേലരുവി ചിറ്റാര്‍ പുഴ ശുചീക രണം, ബസ് സ്റ്റാന്‍ഡിന് സമീപത്ത് പഞ്ചായത്ത് വക സ്ഥലത്ത് ഗവ ഹോമിയോ ആസുപത്രിയും വനിതാ സ്വയം തെഴില്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെ ഒരുകോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ നടപ്പിലാക്കുന്നതെന്ന് വാര്‍ഡംഗം അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2 കോടിയില്‍ പരം രൂപയുടെ വികസന പദ്ധതികള്‍ വാര്‍ഡില്‍ നടപ്പിലാക്കിയതായും വാര്‍ഡംഗം ബീനാ ജോബി പറഞ്ഞു.