എരുമേലി : സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രികാല സേവനം നിര്‍ത്തി. ഡോക്ടര്‍മാ രില്ലാത്തതിനാലാണ് സേവനം നിലച്ചതെന്ന് അധികൃതര്‍. പകല്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ അത്യാഹിത വിഭാഗവും ഉച്ച വരെ ഓ പി പരിശോധനയുമായി സേവനം ചുരുക്കിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനകാലത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതമായിരുന്നു ആശുപത്രി. തീര്‍ത്ഥാടനകാലത്ത് നിയോഗിച്ചിരുന്ന ഡോക്ട ര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചതോടെയാണ് ചികിത്സ അവതാളത്തിലായത്.
സന്ധ്യയാകുന്നതോടെ ആശുപത്രി അടച്ചുപൂട്ടിയിടുകയാണ്. രോഗികള്‍ പ്രവേശിക്കാതി രിക്കാന്‍ ഗേറ്റ് പൂട്ടിയിടും. ആശുപത്രിയില്‍ രാത്രിഡ്യൂട്ടിക്കായി നഴ്സും അറ്റന്‍ഡറും സ്വിപ്പറുമുണ്ടെങ്കിലും ഗേറ്റ് തുറക്കില്ല. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നല്‍കാനാ വില്ലെന്നും അതേസമയം രാത്രി ഡ്യൂട്ടിയുടെ ഭാഗമായി ആശുപത്രിയില്‍ തങ്ങുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. പനി ഉള്‍പ്പടെ വിവിധ രോഗങ്ങളുമായി ദിവസവും വൈകിട്ട് നിരവധി പേരാണ് എത്തി ചികിത്സ കിട്ടാതെ മടങ്ങുന്നത്.
സേവനം നിര്‍ത്തിയത് സംബന്ധിച്ച് ആശുപത്രി ഭരണം നടത്തുന്ന ബ്ലോക്ക് പഞ്ചായത്തധി കൃതര്‍ അറിയിപ്പ് നല്‍കിയിട്ടില്ല. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനുളള ഇടപെടലും ഉണ്ടായിട്ടില്ല. ആശുപത്രി വികസന സമിതി വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തിട്ടുമില്ല. നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയമാണ് എരുമേലിയി ലെ സാമൂഹികാരോഗ്യ കേന്ദ്രം. ചികിത്സ നിര്‍ത്തിവെച്ചത് കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.