കാഞ്ഞിരപ്പള്ളി: മുൻ മന്ത്രിയും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന സുശീലാ ഗോപാലന്റെ പതിനഞ്ചാമത് അനു സ്മരണ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ കല്ലുങ്കൽ നഗറിൽ വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മ ഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് തങ്കമ്മ ജോർജ്‌കുട്ടി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് സുപ്രഭാ രാജൻ അദ്ധ്യക്ഷനായി.ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയം ഗം എം.എ.റിബിൻ ഷാ, മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി വിദ്യാ രാജേഷ്, ഏരിയാ കമ്മറ്റിയംഗങ്ങളായ സ്വപ്ന പ്രദീപ്, കുഞ്ഞുമോൾ ജോസ്‌, വർക്കിംഗ് വിമൻ സ് കോ ഓർഡിനേഷൻ ജില്ലാ കമ്മറ്റിയംഗം സലീനാ മജീദ്, റജീന ഫൈസൽ, ശോഭന, ബൽക്കീസ് നിഷാൻ എന്നിവർ പ്രസംഗിച്ചു.