ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നും വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​നു​മെ​തി​രെ ഇ​ന്നു ന​ട​ക്കു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് സി​പി​ഐ അം​ഗ​ങ്ങ​ള്‍​ക്ക് വി​പ്പ്. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​നാ​ണ് 21-ാം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഹ​സീ​ന ഫൈ​സ​ൽ, 26-ാം ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ റെ​ജീ​ന നൗ​ഫ​ല്‍ എ​ന്നി​വ​ര്‍​ക്കു വി​പ്പ് ന​ല്‍​കി​യ​ത്. സി​പി​എം നി​ല​പാ​ടു​ക​ളെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ചാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യു​ടെ അ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്തി അ​വി​ശ്വാ​സ​ത്തി​നും കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നും സി​പി​ഐ ഇ​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ വി​പ്പ് ന​ല്‍​കി ച​ര്‍​ച്ച​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​മെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ 11 അം​ഗ​ങ്ങ​ൾ​ക്കും ജ​ന​പ​ക്ഷ​ത്തെ മൂ​ന്ന് അം​ഗ​ങ്ങ​ൾ​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്ത​ര​വ്.28 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ്-11, ജ​ന​പ​ക്ഷം-3, എ​സ്ഡി​പി​ഐ-4, എ​ൽ​ഡി​എ​ഫ്-10 എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നില.ര​ണ്ടാം ത​വ​ണ​യാ​ണ് അ​വി​ശ്വാ​സ​ത്തി​ന് യു​ഡി​എ​ഫ്, ജ​ന​പ​ക്ഷ അം​ഗ​ങ്ങ​ൾ നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. ആ​ദ്യ ത​വ​ണ 15 പേ​ർ ഒ​പ്പി​ട്ടു ന​ൽ​കി​യ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ നി​ന്നും ജ​ന​പ​ക്ഷ​ത്തെ കു​ഞ്ഞു​മോ​ൾ സി​യാ​ദ് വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സം അ​ന്നു പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി​പി​എം അം​ഗ​മാ​യി​രു​ന്ന ടി.​എം. റ​ഷീ​ദി​ന്‍റെ പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.