കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനും ചങ്ങനാശേരി അതിരൂപ തയുടെ എമരിത്തൂസ് മെത്രാപ്പോലീത്തയുമായ മാര്‍ ജോസഫ് പൗവ്വത്തിലിന്റെ നവതി ആഘോഷവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ എഴുപ ത്തിയഞ്ചാം ജന്മദിനവും പാസ്റ്ററല്‍ സെന്ററില്‍ കൂടിയ വൈദികസമ്മേളനത്തില്‍ പ്രൗ ഡഗംഭീരമായി ആഘോഷിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുത്ത സമ്മേളനത്തില്‍വെച്ച് മാര്‍ മാത്യു അറയ്ക്കല്‍ നവതി ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും രൂപതയുടെ ഇന്നുള്ള വളര്‍ച്ചയ്ക്ക് കാരണം മാര്‍ പൗവ്വത്തിലിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് അനുസ്മരിക്കുകയും ചെയ്തു. പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍ വൈദികഗണത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും കൃതജ്ഞതയും ആശംസകളും അറിയിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ റൈറ്റ് റവ.ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ആശംസകള്‍ നേര്‍ന്നു. രൂപതയുടെ ഉപഹാരവും അനുസ്മരണഫലകവും മാര്‍ മാത്യു അറയ്ക്കലും മാര്‍ ജോസ് പുളിക്ക ലും ചേര്‍ന്ന് മാര്‍ പൗവ്വത്തിലിന് നല്‍കി.

മറുപടി പ്രസംഗത്തില്‍ മാര്‍ പൗവ്വത്തില്‍ എല്ലാവരേയും കൃതജ്ഞതയോടെ അനുസ്മരി ക്കുകയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മാര്‍ മാത്യു അറയ്ക്കലിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍ സംസാരിച്ചു. യോഗത്തില്‍ ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്തും സന്നിഹിതനായിരുന്നു.