കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ പഞ്ചായത്തു കമ്മറ്റിയുടെ അജണ്ട ഇംഗ്ലീഷില്‍ തയ്യാറാക്കിയതിനെ ചൊല്ലി വിവാദം .അംഗങ്ങള്‍ക്ക് വിതരണം ചെയ്ത നോട്ടിസിലാണ് ഏതാനും അജണകള്‍്ട ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയത്.

മാതൃഭാഷയെ കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുമ്പോഴാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ കമ്മറ്റിയുടെ അജണ്ട ഇംഗ്ലീഷില്‍ തയ്യാറാക്കി നല്‍കിയ ത്.സര്‍ക്കാര്‍ ഓഫീസുകളിലെ രേഖകളെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്ക്കുമ്പോഴാണ് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയുമായി ബന്ധ പ്പെട്ട് പ്രസിഡന്റിന്റെപേരില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ അജണ്ട മെമ്പര്‍മാര്‍ക്ക് വിതര ണം ചെയ്തത്.കമ്മറ്റി പരിഗണനയ്ക്കായി എടുത്ത പത്തോളം വിഷയങ്ങളെക്കുറിച്ചു ള്ള വിവരങ്ങളാണ് ഇംഗ്ലീഷില്‍ തയ്യാറാക്കിയിരുന്നത്.

എട്ട് പേജ് വരുന്ന പരിഗണന വിഷയങ്ങളില്‍ മൂന്ന് പേജുകള്‍ ഇംഗ്ലീഷിലായിരുന്നു. എല്‍ എസ് ജി ഡി അസി.എഞ്ചീനീയര്‍ തയ്യാറാക്കിയതായിരുന്നു ഇംഗ്ലീഷിലുള്ള അജണ്ടകള്‍ .വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ചപഞ്ചായത്ത് കമ്മറ്റി വിളിച്ച് ചേര്‍ത്തത്.കമ്മറ്റിയില്‍ പങ്കെടുത്ത അംഗങ്ങില്‍ ഭൂരിഭാഗം പേരും ഇംഗ്ലീ ഷ് ഭാഷയില്‍ അജണ്ട തയ്യാറാക്കിയതിനെ ചോദ്യം ചെയ്തു.

തുടര്‍ന്ന് എല്‍ എസ് ജി ഡി അസി.എഞ്ചീനിയറെ വിളിച്ച് വരുത്തിയ പഞ്ചായത്ത് കമ്മറ്റി സംഭവത്തില്‍ വിശദീകരണം തേടി. അടിയന്തിരമായി അജണ്ടകള്‍ തയ്യാറാക്കേണ്ട സാഹചര്യം വന്നതിനാലാണ് ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹത്തി ന്റെ വിശദീകരണം. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാമെന്നും അസി.എഞ്ചീ നീയര്‍ കമ്മറ്റിക്ക് ഉറപ്പ് നല്‍കി..