മുണ്ടക്കയം: മുണ്ടക്കയം-ഇളങ്കാട് റോഡ് പുനരുദ്ധാരണം നടത്താത്തതില്‍ പ്രതിഷേധിച്ച് ഏന്തയാര്‍ ജനകീയസമിതി കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിന് പ്രദേശവാസികള്‍ പിന്തുണ നല്‍കി.

മുണ്ടക്കയം-ഇളങ്കാട് റോഡിലെ പതിനാലര കിലോമീറ്റര്‍ റോഡ് പൂര്‍ണമായും ആധുനി ക നിലവാരത്തില്‍ നിര്‍മിക്കണമെന്നാണ് ജനകീയസമിതിയുടെ ആവശ്യം. റോഡിലെ തക ര്‍ന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണി മാത്രമാണ് അധികൃതര്‍ നടത്തുന്നത്. എന്നാല്‍ ദിനംപ്ര തി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് തകര്‍ന്നിട്ടും റോഡിന്റെ ശോ ച്യാവസ്ഥ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുന്നില്ലെന്നും സമിതി ആരോപി ക്കുന്നു. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച ജോസഫ് ജേക്കബിന്റെ നേതൃത്വത്തില്‍ നിരാഹാരസമരവും ഇളങ്കാട്ടില്‍ നിന്ന് കൂട്ടിക്കലിലേക്ക് ജാഥയും നടത്തിയിരുന്നു. 
ആധുനിക രീതിയില്‍ റോഡ് റീടാര്‍ ചെയ്യണമെന്ന ജനകീയസമിതിയുടെ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ജനകീയസമിതി ചെയര്‍മാന്‍ ടി.ഐ.നിസാര്‍ ,കണ്‍വീനര്‍ അബ്ദു ആലസംപാട്ടില്‍, ട്രഷറര്‍ ജോ സി.തോമസ്, കൂട്ടിക്കല്‍ പൗരസമിതി പ്രസിഡന്റ് നിഷാദ് എന്നിവര്‍ അറിയിച്ചു. ജനകീയസമിതി നേതാക്കളായ കെ.ആര്‍. രാജി,സി.ജി.മധു, ആന്റണി കടപ്ലാക്കല്‍, നിയാസ് പാറയില്‍പുരയിടം, റെജിമോന്‍, മനോജ് പി.എസ്., മജേഷ് എം.എം., അമ്പി കൂട്ടിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകീട്ട് ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.