ചിറക്കടവ് പഞ്ചായത്തിൽ ഒന്നാകെ നിരോധനാജ്ഞ വ്യാപിപ്പിച്ചു. പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് കളക്ടറുടെ നടപടി.നേരത്തെ പഞ്ചായത്തിലെ മൂന്ന് വാർ ഡുകളിലും പൊൻകുന്നം ടൗണിലുമായിരുന്നു പതിനാല് ദിവസത്തേക്ക് നിരോധനാ ജ്ഞ പ്രഖ്യാപിച്ചിരുന്നത്.

ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ക്രിമനല്‍ നടപടി ക്രമം 144-ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ചിറക്കടവ് ഗ്രാമപ ഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ നിലനില്‍ക്കുന്നത്. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ, പ്രകടനം, ജാഥ, പൊതു സമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ല.

144 

ഒരു നിശ്ചിത പ്രദേശത്ത് സംഘർഷമോ കലാപ സാധ്യതയോ തടയുന്നതിനായി ആൾക്കാർ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്‌ട്രേട്ടിന് പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ. നിയമവിരുദ്ധമായി സംഘം ചേരുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 141 മുതൽ 149 വരെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ലംഘിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കും.

ആയുധങ്ങളുമായി സംഘം ചേരുന്നതും, ആയുധങ്ങൾ മരണത്തിനിടയാക്കുന്നതുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷത്തിലധികം തടവും പിഴയും ലഭിക്കും. ജില്ലാ മജിസ്‌ട്രേട്ട്, സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് എന്നിവർക്ക് പുറമേ സംസ്ഥാന സർക്കാരിനും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അധികാരമുണ്ട്.

എന്നാൽ രണ്ട് മാസത്തിലധികമുള്ള കാലയളവിലേക്ക് 144 നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെങ്കിലും മനുഷ്യ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന സന്ദർഭങ്ങളിൽ സംസ്ഥാന സർക്കാരുകൾ നിരോധനാജ്ഞയുടെ കാലയളവ് ഉയർത്താറുണ്ട്. സംഘംചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്. 144 പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശിക്ഷാർഹരാണ്. ജാഥ, യോഗം എന്നിവയും നിരോധനാജ്ഞ പ്രഖ്യാപനത്തോടെ കുറ്റകരമായി മാറുന്നു.ഇതാണ് പഞ്ചായത്തിന്റെ മറ്റ് വാർഡുകളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നത്. തുടർ ച്ചയായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കളക്ടറുടെ നടപടി. നിരോ ധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂട്ടം കൂടുന്നതും, പൊതുയോഗങ്ങളും, പ്രതിക്ഷേധ പ്രകടനങ്ങളും നടത്തുന്നതും കുറ്റകരമാണ്. പഞ്ചായത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ പതിവാണെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ആ​ർ​എ​സ്എ​സ് – സി​പി​എം സം​ഘ​ർ​ഷ​ത്തി​ന്  മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ​ത്ത് പോ​ലീ​സ് ജീ​പ്പു​ക​ളി​ലാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ലാ​കെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ഇ​തി​നു പു​റ​മേ വെ​ള്ളി​യാ​ഴ്ച അ​ക്ര​മ​ണം ന​ട​ന്ന കൊ​ട്ടാ​ടി​ക്കു​ന്നി​ൽ പൊ​ൻ​കു​ന്നം എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ര​ട​ങ്ങു​ന്ന സം​ഘം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

അ​ക്ര​മ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി എ​ട്ടി​നു ശേ​ഷം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​സ്ഐ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ക്ര​മി​ക​ൾ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.