കാഞ്ഞിരപ്പള്ളി: മുൻ നിയമസഭാംഗവും സി പി ഐ എം ന്റെ ആദ്യകാല നേതാക്ക ളിൽ ഒരാളുമായ കെ എസ് മുസ്തഫാ കമാലിന്റെ ചരമ വാർഷികം വൈകുന്നേരം നാലിന്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളിയുടെ എം.എല്‍.എ ആയിരുന്ന മുസ്തഫ കമാല്‍ ഓര്‍മ്മകളില്‍ 
പ്രവാസിയായ റിയാസ് അബ്ദുല്‍ കരിമിന്റെ സമൂഹ മാധ്യമത്തിലെ കുറിപ്പ്…… 

കൊച്ചുപാലത്തില്‍ സെയ്തു മുഹമ്മെദ് റാവുത്തര്‍ (കൊച്ചണ്ണന്‍) മകനായി സഖാവ് മുസ്തഫ കമാല്‍ 1935 ജനിച്ചു, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി അലി ഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദ പഠനവും പൂര്‍ത്തിയാക്കി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി സഖാവ് മുസ്തഫ കമാല്‍, വിദ്യാഭ്യാസ കാലത്തു തന്നെ സജീവ രാഷ്ട്രീയത്തില്‍ വന്ന നേതാവായിരുന്നു നമ്മുടെ മുസ്തഫാ കമാല്‍.

കാഞ്ഞിരപ്പള്ളിയിലെ ഉന്നതയാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം, കമ്മ്യൂ ണിസ്റ്റ് പാര്‍ട്ടിക്ക് അയിത്തം കല്പിച്ച കാലത്തു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവ ര്‍ത്തിച്ചു എന്നത് ഇന്നോര്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നിയേക്കാം, 1967 ലെ ഇ.എം.എസിന്റെ രണ്ടാം കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ കാലഘട്ടത്തില്‍ നമ്മുടെ കാഞ്ഞിരപ്പള്ളി എം എല്‍ എ ആയിരുന്നു സഖാവ് മുസ്തഫാ കമല്‍. 1970 ല്‍ പൂഞ്ഞാ റിലും 1982ല്‍ വീണ്ടും കാഞ്ഞിരപ്പള്ളിയിലും ഇദ്ദേഹം മത്സരിക്കുകയും ചെയ്തിട്ടു ണ്ട്. കാംപ്കോ ഡയറക്ടര്‍ സ്ഥാനവും ഇദ്ദേഹം അക്കാലം വഹിച്ചിട്ടുണ്ട്. ജീവിത ത്തിന്റെ അവസാന നിമിഷം വരെ അഴിമതിയുടെ കറ തൊട്ടുതീണ്ടാത്ത ഇദ്ദേഹത്തെ പോലെ ഉള്ളവര്‍ നമ്മുടെ ഇടയില്‍ തന്നെ ജീവിച്ചിരുന്നു എന്നുള്ള കാര്യം പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ ഇപ്പോള്‍ പ്രയാസവും തോന്നിയേക്കാം.

കുടുംബ സ്വത്തുക്കള്‍ പോലും പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടിയുമായി ചിലവഴിച്ച കാഞ്ഞിരപ്പള്ളിയിലെ ഒരു ആദ്യകാല നേതാവ് ഇദ്ദേഹം തന്നെയാണ്, അക്കാര്യത്തില്‍ ഒരു സംശയവും ഇന്നും പറയാനില്ല ആര്‍ക്കും, തൂവെള്ള വേഷത്തില്‍ സാധാരണക്കാ രുടെ ഇടയില്‍ സാധാരണക്കാരില്‍ സാധാരണ ക്കാരനായി ജീവിച്ച കാഞ്ഞിരപ്പള്ളിയു ടെ കമ്മ്യുണിസ്‌റ് സഹയാത്രികന്‍, 1961 നവംബര്‍ 27 ന് സംസ്ഥാനത്തൊട്ടാകെ കലക്ട റേറ്റുകളില്‍ നിന്ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ചില ആവശ്യങ്ങള്‍ നേടിയെടുക്കാനായിക്കായി ഒരു വലിയ കര്‍ഷക സമരം ആരംഭിച്ചു.

ഡിസംബര്‍ നാലാം തീയതി എ.കെ.ജി യുടെ നേതൃത്വത്തില്‍ ഒരു ജാഥ ഈ സമരത്തെ പിന്തു ണച്ചുകൊണ്ട് കൊട്ടിയൂരില്‍ നിന്നു കൂടി ആരംഭിച്ചു. സമരം ശക്തമായതിനെ തുടര്‍ന്ന് ഈ ജാഥയിലെ അംഗങ്ങള്‍ ആലുവ യില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പലരെ യും ജയിലില്‍ അടക്കുകയും ചെയ്തു. അന്ന് വിദ്യാര്‍ത്ഥി നേതാവായിരുന്ന മുസ്തഫ കമാലും ഇക്കൂട്ടത്തില്‍ അറസ്റ്റു ചെയ്യപ്പെടുക യും സമരം കഴിയുന്നതുവരെ അദ്ദേഹ ത്തിന് ജയിലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്, 75000 ത്തോളംപേര്‍ അന്ന് ആസമരത്തി ല്‍ പങ്കാളികളായി,സമരം നീണ്ടുപോകുന്നതു കണ്ട് മന്ത്രി പി.ടി ചാക്കോ സംഭവത്തി ല്‍ ഇടപെടുകയും സമാന്തര ചര്‍ച്ചകള്‍ മുഖ്യമന്ത്രി ഇ.എം.എസ് മായി നടത്തുകയും തുടര്‍ന്നു കിസാന്‍സഭ യുടെ പ്രതിനിധകളുമായി അന്നത്തെ മന്ത്രി കെ ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തി ജനുവരി 5 ന് 41 ദിവസങ്ങള്‍ക്കു ശേഷം ആവശ്യങ്ങള്‍ പരിഗണിക്കാ മെന്ന ഉറപ്പ് നല്‍കി ഈ സമരത്തെ പിന്‍വലിപ്പിച്ചു.

ഈരാറ്റുപേട്ട സ്വദേശിനി ജമീലയാണ് മുസ്തഫ കമാലിന്റെ ഭാര്യ. ഏഴു മക്കളുണ്ട്
1995 ജൂലായ് 14നാണ് സഖാവ് മുസ്തഫ കമാല്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. കാഞ്ഞിരപ്പള്ളിക്കാരുടെയെല്ലാം ആ ജ്വലിക്കുന്ന ഓര്‍മ്മകളിലേക്ക് മടങ്ങിയത്, സാധാരണക്കാരനായ ഈ ജനസേവകനെ എല്ലാവരെയുംപ്പോലെ ഞാനും നന്ദിയോടെ ഓര്‍ക്കുന്നു…സ്മരിക്കുന്നു... ലാല്‍സലാം സഖാവെ….ലാല്‍സലാം..ഈ ഓര്‍മ്മകള്‍ക്കും…..റിയാസ് കല്ലുങ്കല്‍…