പാചകവാതകത്തിന് അനിയന്ത്രിതമായി വില കൂട്ടി ജനങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഎം നേതൃത്വത്തിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടി സമരം നടത്തി. തെരുവോരങ്ങളിൽ അടുപ്പ് കൂട്ടി ഭക്ഷണം പാചകം ചെ യ്തായിരുന്നു പ്രതിഷേധ സമരം. കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ ജംഗ്ഷനിൽ സിപിഎം ഏരിയാ സെക്രട്ടറി കെ.രാജേഷ് സമരം ഉദ്ഘാടനം ചെയ്തു.

എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി. ഷമീം അഹമ്മദ്, വി.പി.ഇസ്മായിൽ, കെ.എസ്. ഷാനവാസ്,ബ്ളോക് പഞ്ചായത്തംഗങ്ങളായ  ഷക്കീല നസീർ, പി.കെ.പ്രദീപ്, പഞ്ചായ ത്തംഗങ്ങളായ സുമി ഇസ്മായിൽ, ബി.ആർ.അൻഷാദ്,ഡിവൈഎഫ്ഐ മേഖലാ സെക്ര ട്ടറി ധീരജ് ഹരി,മഹിളാ അസോസിയേഷൻ നേതാവ് ദീപ്തി ഷാജി, വർക്കിംഗ് വിമൻ സ് നേതാവ് സലീന മജീദ്,ബ്രാഞ്ച് സെക്രട്ടറിമാരായ നസീർ ഖാൻ,ഇല്യാസ്, എന്നിവർ സമരത്തിന് നേതൃത്വം നൽകി.