കാഞ്ഞിരപ്പളളി: ആരോഗ്യ രംഗത്ത് കാതലായ മാറ്റങ്ങൾ വേണമെന്നും ജീവിത ശൈ ലി രോഗങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിലൂടെയാണ് ഉണ്ടാകുന്നതെന്നും ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് ആശാ ജോയി. വിഷം കലർന്ന ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ രോഗത്തെ പിടച്ചമർത്താം എന്നും അശാ ജോയി പറഞ്ഞു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത് എന്നും പ്ര സിഡന്റ് അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റേയും, ദേശീയ ഹോമിയോപ്പതി ഗവേഷണ കേന്ദ്രത്തിന്റേയും കാഞ്ഞിരപ്പളളി നൈനാര്‍ പളളിയുടേയും ആഭിമുഖ്യത്തില്‍ നടന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷ ത വഹിച്ച യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.എ. ഷെമീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫി ജോസഫ്, സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി,.എം. അബ്ദുള്‍സലാം, ഡോ. കെ. സി. മുരളീധരന്‍, ഡോ. കൃശ്‌ണേശ്വരി, ബി.ഡി.ഒ. . എന്‍ രാജേഷ്,ജി.ഇ.ഒ. ഷാജി ജേക്കബ്, ബഷീര്‍ഷാജി, ഒ.എം.ഷാജി, മാത്യൂ കുളങ്ങര,തുടങ്ങിയവര്‍ സംസാരിച്ചു.