വേനൽ ചൂടിൽ ദാഹിച്ചു വരണ്ട വർക്കു് സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്ത കരുടെ തണ്ണി മത്തൻ ലൈവ് ജ്യൂസ്. മുണ്ടക്കയം വണ്ടൻപതാൽ സെൻ്റ് പോൾസ് പള്ളി യിലെ തിരുനാളിൽ പങ്കെടുക്കാനെത്തിയവർക്കാണ് തണ്ണി മത്തൻ ജ്യൂസ് നൽകിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ഉൽഘാടനം ചെയ്തു. സിപിഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി റജീന റഫീഖ്, മുണ്ടക്കയം പഞ്ചായത്ത് അംഗo ഫൈസൽമോൻ,അൻസർ ,നിയാസ്കല്ലുപുരക്കൽ,ജെഫിൻ,ഡിമൽ,
ബിപിൻ,സുമേഷ്,ശ്യം ,ജോപ്രിൻ,ധിലീപ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജ്യൂ സ് വിതരണം. എല്ലാ വർഷവും ജ്യൂസ് വിതരണം നടത്താറുണ്ട്.