ചെങ്ങളം: പെരുമണ്ണില്‍ കുടുംബാംഗവും പരേതനായ ജോണ്‍-ഏലിക്കുട്ടി ദമ്പതികളു ടെ മകനും ബ്രിട്ടനില്‍ റോം ഫഡ് കെയര്‍ യുകെയില്‍ ഡപ്യൂട്ടി മാനേജരുമായിരുന്ന റോഷിന്‍ ജോണ്‍ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് ഈസ്റ്റ് ബ്രിട്ടനിലെ സെ ന്റ് മേരി മദര്‍ ഓഫ് ഗോഡ് കത്തോലിക്കാ പള്ളിയില്‍.

ആസമയത്ത് വൈകുന്നേരം നാലിന് റോഷിന്റെ മാതൃ ഇടവകയായ ചെങ്ങളം വിശുദ്ധ അന്തോനീസിന്റെ  തീര്‍ഥാടന ദേവാലയത്തില്‍ പരേതന്റെ ആത്മശാന്തി ക്കായി വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

ഭാര്യ ബിന്ദു (യുകെ) ഇടുക്കി വിമലഗിരി ജ്ഞാനാമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: എലേന, ഹാര്‍ബി.