കോവിഡ് ജാഗ്രതയുടെ ഭാഗമായി പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്റ്റര്‍ സം സ്ഥാന കമ്മിറ്റിയുടെ സഹകരണത്തോടെ വിതരണം ചെയ്യുന്ന കോണ്‍ടാക്റ്റ്‌ലെസ് ഇന്‍ ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെ വിതരണോല്‍ഘാടനം മുന്‍ മന്ത്രിയും കോട്ടയം MLAയു മായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാ സ്റ്റ്യന് നല്‍കി നിര്‍വ്വഹിച്ചു.

കോവിഡ് ബാധിത പ്രദേശങ്ങളിലും ആശുപത്രികളിലും നിരന്തരം സന്ദര്‍ശനം നടത്തേ ണ്ടി വരുന്നവരും, പൊതുജനങ്ങളുമായി പലപ്പോഴും സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്ന വരും, രോഗത്തെ സംബന്ധിച്ച നിജസ്ഥിതിയും വിവരങ്ങളും പൊതുസമൂഹത്തെ അറി യിക്കുന്നവരുമായ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായ് ഒരു ഫ്‌ലാഷ് തെര്‍മോ മീ റ്റര്‍ എന്ന നിര്‍ദ്ദേശം കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന കമ്മിറ്റിയംഗവും എ.സി.വി ന്യൂ സ് കേരള റീജനൽ ഹെഡ്ഡുമായ റോബിന്‍ മുന്നോട്ടു വച്ചിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റു മായി സംസാരിച്ച ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുകയും കോട്ടയം പ്രസ് ക്ലബിന് ഫ്‌ലാഷ് തെര്‍മോമീറ്റര്‍ കൈമാറുകയുമായിരുന്നു.

പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വിനു.ജെ.ജോര്‍ജ്, അ ജി ജബ്ബാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കു ന്ന Trace, Test, Treat അഥവാ T3 എന്ന ഉപായമാണ് കോവിഡ് മഹാമാരിയെ തുരത്തു വാനുള്ള ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം. ലോകമെമ്പാടും മരണം വിതയ്ക്കുന്ന മാ രകമായ കോവിഡ് അണുബാധയെ തടയുന്നതിനുള്ള ഏക മാര്‍ഗ്ഗം ദ്രുതഗതിയിലുള്ള പ രിശോധന ഒന്ന് മാത്രമാണ്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ നാട്ടിലേയ്ക്ക് തിരികെ എത്തുന്ന ഈ സാഹചര്യത്തില്‍ ആദ്യ ഘട്ട സ്‌ക്രീ നിംഗ് നടത്തുന്നതിന് ഏറ്റവും ഉപയോഗപ്രദവും കാര്യക്ഷമവും ആയ ഒരു മാര്‍ഗമാണ് അവരുടെ ശരീര താപനില അളക്കുക എന്നത്.

ഇന്‍ഫ്രാ റെഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ പരിശോധന നടത്തുന്ന വ്യ ക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ഏകദേശം ഒരു മീറ്റര്‍ അകലെ നിന്നും ശരീര താ പനില അറിയുവാന്‍ സാധിക്കും എന്നതാണ് ഈ ഈ ഫ്ളാഷ് തെര്‍മോമീറ്ററുകളുടെ ഗു ണം.ഫ്‌ലാഷ് തെര്‍മോമീറ്ററുകളുടെ വലിയ ക്ഷാമം നേരിടുന്ന ഈ കോവിഡ് കാലത്ത് ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് ദേശീയ ചെയര്‍മാന്‍ ഡോ. ശശി തരൂര്‍, സം സ്ഥാന സെക്രട്ടറി ശ്രീ. സുധീര്‍ മോഹന്‍, പത്തനംതിട്ട ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ. ആനന്ദ് മോഹന്‍രാജ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത്തരത്തിലുള്ള കൂടുതല്‍ ഫ്ളാഷ് തെര്‍മോമീറ്ററുകള്‍ വിദേശത്തു നിന്നും എത്തിച്ചത്.

കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഓള്‍ ഇന്ത്യാ പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് ഇത്തരത്തിലുള്ള കൂടുതല്‍ ഫ്ളാഷ് തെര്‍മോമീറ്ററുകള്‍ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും എന്ന് കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വിനു ജെ. ജോര്‍ജ്ജ് അറിയിച്ചു.