ജില്ലാ പഞ്ചായത്ത്‌ മുണ്ടക്കയം ഡിവിഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ട ക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഭാവി തലം കൂടി മുന്നോട്ടു കണ്ട് ദീർഘ വീ ക്ഷണതോടെ പണി പൂർത്തികരിക്കുന്ന ഘട്ടത്തിൽ അമ്മയും കുഞ്ഞും വിശ്രെമ കേ ന്ദ്രം, ഷീ ടോയ്ലറ്റ്, വയോജന വിശ്രമ കേന്ദ്രം എന്നിവ എത്തിയിരിക്കുകയാണ്.കെട്ടിടം ഉടനെ പൊതു ജനങ്ങൾക്കായി തുറന്നു കൊടുക്കും.പ്രാഥമിക കേന്ദ്രം എന്നതിൽ നിന്ന് മാറി ആശുപത്രി വികസിക്കുന്ന ഘട്ടത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർ ത്തിയാക്കി നാടിന് സമർപ്പിക്കുന്ന തിനു മുന്നോടിയായിട്ടാണു് ഘട്ടം ഘട്ടമായി ഓരോ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി ആർ അനുപമ പറഞ്ഞു.