എരുമേലി ജലവിതരണ പദ്ധതി രണ്ടാംഘട്ടത്തിലേക്ക്.കൊടിത്തോട്ടം ടാങ്ക് നിർമാണം ടെൻഡറായി ; 59 കി.മീ വെളളമെത്തിക്കാൻ പത്ത് കോടി ചെലവിടും.

എരുമേലി : 63 കോടി ചെലവിട്ട് പ്രാരംഭ ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത എ രുമേലി സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് അനുമതിയായി. ജലക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശമായ പ്രപ്പോ സിലെ കൊടിത്തോട്ടം മലയിൽ സംഭരണ ടാങ്കിൻറ്റെ നിർമാണം, ഇവിടേക്ക് വെളളമെ ത്തിക്കലും വിതരണവും, കരിങ്കല്ലുമുഴി-പൊരിയൻമല ടാങ്കുകളിൽ നിന്നും 59 കിലോ മീറ്റർ ദൂരം വെളളം വിതരണം ചെയ്യുന്നതിനുളള കുഴലുകൾ സ്ഥാപിക്കൽ, കൊല്ലമുള-ഓലക്കുളം-വെൺകുറിഞ്ഞി പ്രദേശങ്ങളിൽ ജലവിതരണം എന്നിവയാണ് രണ്ടാം ഘട്ടത്തിലുളളത്. കൊടിത്തോട്ടം ടാങ്ക് നിർമാണം ടെൻഡർ നൽകി കരാർ ചെയ്തെന്ന് അധികൃതർ പറഞ്ഞു.ടാങ്ക് നിർമിക്കാനും ജലവിതരണ ശൃംഖലക്കുമായി ഒന്നര കോടി രൂപയാണ് ചെലവിടു ക. ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുളള ടാങ്ക് ആണ് നിർമിക്കുക. കരിങ്കല്ലുമുഴി-പൊരിയൻമല സംഭരണികളിൽ നിന്നും ജലവിതരണ ശൃംഖല നടപ്പിലാക്കുന്നതിന് പത്ത് കോടി രൂപയാണ് ചെലവിടുക. നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡറുകൾ അടുത്ത മാസം മൂന്നിന് കരാറുറപ്പിക്കും. എരുമേലിയിലെത്തുന്ന വെളളത്തിൻറ്റെ മൂന്നിലൊന്ന് ഭാഗം പത്തനംതിട്ട ജില്ലയിലെ പ്രദേശങ്ങളിൽ നൽകാമെന്നാണ് വ്യവസ്ഥ. പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ഡാമിൽ നിന്നും പദ്ധതിക്കാവശ്യമായ വെളളം ലഭിക്കുന്നത് ഈ വ്യവസ്ഥയിലാണ്. ഡാമിൽ നിന്നും വെളളം എത്തുന്നത് പത്തനംതിട്ട ജില്ലയിലെ പ്രദേശങ്ങളിലൂടെയാണ്.ഇതിനായി റോഡുകൾ വെട്ടിപ്പൊളിച്ചാണ് കുഴലുകൾ സ്ഥാപിച്ചത്. ഇതിനെല്ലാം പകര മായി രണ്ടാംഘട്ട നിർമാണത്തിൽ വെളളം പത്തനംതിട്ട ജില്ലയിലെ പ്രദേശങ്ങളിൽ വിതര ണം തുടങ്ങുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്. എരുമേലി എംഇഎസ് കോളജിന് സമീപത്തെ ശുദ്ധീ കരണ ശാലയിൽ വെളളമെത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം. മൂന്നാംഘട്ടത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പൂർണമായും ഒപ്പം മുണ്ടക്കയം പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളിലും പത്തനംതിട്ട ജില്ലയിലെ കൊല്ലമുള, ഓലക്കുളം, വെൺകുറിഞ്ഞി പ്രദേശ ങ്ങളിലും ഗാർഹിക, വാണിജ്യ കണക്ഷനുകൾ ഉൾപ്പടെ ജലവിതരണം സാധ്യമാക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി നൽകിയിട്ടുണ്ട്.

നൂറ് ലക്ഷം ലിറ്റർ വെളളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുളള പ്ലാൻറ്റാണ് നിലവി ലുളളത്. ഒൻപത് ഭൂതല സംഭരണികളും മൂന്ന് ഉപരിതല സംഭരണികളിലുമായി 260 ൽ പരം കിലോമീറ്റർ നീളുന്ന ജലവിതരണ ശൃംഖലയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പെരുന്തേനരുവിയിൽ ജലവൈദ്യുത പദ്ധതിയുടെ ഡാം ഉളളതിനാൽ ജലവിതരണത്തിന് കാര്യമായ പ്രതിസന്ധി ഇല്ലാത്തതെന്ന് ജലഅഥോറിറ്റി പ്രോജക്ട് വിഭാഗം പറയുന്നു.