കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, സര്‍വ്വീസില്‍ നിന്നും വി രമിച്ച മുതിര്‍ന്ന പൗരന്മാരുടെ സംഘടനയായ അസോവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറി. അസോവ സമാഹരിച്ച ഒരു ലക്ഷം രൂ പയുടെ ചെക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അജിത്തിന് നല്‍ കി.

സംഘനയുടെ ഈ തീരുമാനം അത്യന്തം പ്രശംസനീയമാണെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. അസോവ രൂപതാ പ്രസിഡന്റ് എബ്രാഹം മാത്യു പന്തിരുവേലില്‍, എ.എം. മത്തായി, ജോയി ജോസഫ്,എ.സി. ഫ്രാന്‍സീസ്, പി.ജെ.ആന്റണി തുടങ്ങിയവര്‍ സന്നിഹി തരായി.