പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ രണ്ടു പേര്‍ അറസ്റ്റി ല്‍. വീട്ടില്‍ അതിക്രമിച്ചു കയറിയും, ഭീക്ഷണിപ്പെടുത്തിയുമാണ് പ്രതികളിലൊരാള്‍ പെ ണ്‍കുട്ടിയെ പീഡിപ്പിച്ചത്.മറ്റൊരാള്‍ പീഡിപ്പിച്ചത് പ്രണയം നടിച്ചാണ്.

കാഞ്ഞിരപ്പള്ളി സ്വദേശിയായ പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെപീഡിപ്പിച്ച സംഭവ ത്തിലാണ് മണിമല രമേശന്‍ എന്ന് വിളിക്കുന്ന മണിമല കിഴക്കേക്കരയില്‍ രമേശ്,കാ ഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ ഫൈസല്‍ എന്ന് വിളിക്കുന്ന സിറാജ് എ ന്നിവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ ത്തിയിരുന്ന രമേശ് ഈ പരിചയം മുതലെടുത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് ഭീക്ഷ ണിപ്പെടുത്തി പല തവണ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍മാരുമായി ഉണ്ടാ യിരുന്ന സുഹൃത്ത് ബന്ധം വഴിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലാകു ന്നത്.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവി ധ സ്റ്റേഷനുകളില്‍, പിടിച്ചുപറി, മോഷണം, കൊലപാതകശ്രമം അടക്കം നിരവധി കേസു കള്‍ നിലവിലുണ്ട്.പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പ്രണയം നടിച്ച് ആനക്കല്ല് സ്വദേശിയായ സിറാജ് പല തവണ പീഡിപ്പിച്ചിരുന്നതായ വിവരം പുറത്ത് വ ന്നത്.

വിവാഹ വാഗ്ദാനം നല്‍കി 2019 ജൂണ്‍ മുതല്‍ പീഡിപ്പിച്ച് വരികയായിരുന്നു സിറാജ് . കുമരകത്ത് ഹൗസ് ബോട്ടില്‍ വെച്ചും കുട്ടിക്കാനം പാഞ്ചാലിമേട്ടിലും എത്തിച്ചായിരുന്നു പീഢനം.പോക്‌സോ നിയമപ്രകാരവും,ബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേ സെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.