കാഞ്ഞിരപ്പള്ളിയില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുമ്പോള്‍ ഇവരെ അ റിയാതെ ഓര്‍ത്തു പോകുകയാണ് കാഞ്ഞിരപ്പള്ളിക്കാര്‍. മുന്‍ എസ്. ഐ മാരായ ഷിന്റോ പി. കുര്യനും എ.എസ് അന്‍സലുമാണ് അവര്‍. മോഷ്ടാക്ക ളുടെ പേടിസ്വപ്നമായിരുന്നു ഇവര്‍, ഒപ്പം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരും. ഇവര്‍ രണ്ടു പേരും കാഞ്ഞിരപ്പള്ളിയില്‍ എസ്.ഐ മാരായിരുന്ന കാലം മോഷ്ണ പരമ്പരകളോ കുറ്റകൃത്യങ്ങളോ കുറവായിരുന്നു. കാഞ്ഞിരപ്പ ള്ളിയില്‍. ഒപ്പം താമസം വിന പ്രതികളെ പിടിക്കുന്ന തില്‍ ഇവര്‍ മുന്‍പന്തി യിലായിരുന്നു. ഇവരെ ഒക്കെയാണ് അക്ഷരം തെറ്റാതെ സാറെ എന്ന് വിളി ക്കാന്‍ തോന്നുന്നതും.

കഴിഞ്ഞ എട്ട് മാസമായി കാഞ്ഞിരപ്പള്ളി മോഷ്ടാക്കളുടെ താവളമാകുക യാണ്. ദിവസേന നിരവധി മോഷണ സംഭവങ്ങളാണ് മേഖലയില്‍ റിപ്പോ ര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനാറോളം മോഷണ സംഭ വങ്ങളാണ് മേഖലയില്‍ നടന്നത്. ഇതില്‍ പോലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികളെ കണ്ടെത്തിയത് രണ്ട് കേസുകളില്‍ മാത്രം. കഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിലും തുമ്പമട യ്ക്ക് സമീപം വീട കുത്തി തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവ ത്തിലുമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്.

മോഷ്ണ സംഭവങ്ങളില്‍ തുടരന്വേഷണമില്ലാത്തതാണ് മോഷ്ടാക്കളെ പിടി കൂടാന്‍ വൈകുന്നതിന് കാരണമാകുന്നതെന്നാണ് ആരോപണമുയരുന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന കടകളിലാണ് ആദ്യ മേഷണം നടന്നത്. പിന്നീട് പഴയപള്ളിക്ക് സമീപവും ആനിത്തോട്ട ത്തും കെ.എം.എയ്ക്ക് സമീപവും മോഷണങ്ങള്‍ നടന്നു. കുരിശുങ്കലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നയിടത്തും മോഷണം നട ന്നിരുന്നു. എന്നാല്‍ ഇവയിലൊന്നും അന്വേഷണം പുരോഗമിക്കുകയോ പ്രതികളെ കണ്ടെത്താനോ സാധിച്ചില്ല. കൂടുതല്‍ സംഭവങ്ങളും നടന്നത് രാത്രിയിലാണ്.

കടകള്‍ കുത്തി തുറന്നാണ് കൂടുതല്‍ മോഷണങ്ങളും നടന്നത്. പ്രദേശത്തെ ഒട്ടു മിക്ക കടകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ തന്നെ മോഷ്ടാക്കളെ സംബന്ധിച്ച വിവരം ലഭിക്കുമെന്നി രിക്കെയാണ് പോലീസിന്റെ അനാസ്ഥ.