പൊടിമറ്റം: കെ.സി.വൈ.എം വിജയപുരം രൂപതാ മുണ്ടക്കയം മേഖല യുവജന സംഗ മം പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ നടത്തി. പൊതുസമ്മേളനം മോണ്‍. ജസ്റ്റിന്‍ മഠത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മേഖല പ്രസിഡന്റ് സിജോ പൊടിമറ്റം അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഫൊറോന വികാരി മോണ്‍. ഹെന്‍ട്രി കൊച്ചുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വിജയപുരം രൂപതാ ജനറല്‍ സെക്രട്ടറി സുബിന്‍ കെ. സണ്ണി, മേഖല ഡയറക്ടര്‍ ഫാ. ആഗ്നല്‍ ഡോമിനിക്ക്, ഫാ. തോമസ് പഴവക്കാട്ടില്‍, ഫാ. ജോണ്‍ വിയാനി, സുബിന്‍ കെ സണ്ണി, ബിനു ജോസഫ്, ജോസ്‌ന ജോസ്, ഡൈന ഹന്ന ജയന്‍, സോന സാബു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി നിഥിന്‍ മാത്യും കാഞ്ഞിരപ്പാറ (പ്രസി), ജോസ്‌ന ജോസ് പ്രൊപ്പോസ് ( വൈസ് പ്രസി), ശില്പ ബാബു കറിക്കാട്ടൂര്‍ (സെക്ര), പി.ബി ആന്റണി ചാത്തന്‍തറ (ജോ. സെക്ര), ബിബിന്‍ തോമസ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.