കാഞ്ഞിരപ്പള്ളി: ഇന്ത്യൻ ബ്രൂസ്‌ലീസ് കരാത്തേ ആൻഡ് യോഗ അക്കാദമിയുടെ ഈ വർ ഷത്തെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണ യോഗം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുക്കൂട്ടുതറ വളകൊടിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗ ത്തിൽ വിവിധ പ്രകടനങ്ങളിലൂടെ ലോക റെക്കോർഡ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തും. ഐബിഎൽ അക്കാദമി ചെയർമാൻ ഡോ.കെ.ജെ. ജോസഫ് അ ധ്യക്ഷത വഹിക്കും.  ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് വിശിഷ്ടാതിഥിയായിരിക്കും.

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. പ്രമോദ് നാരായണൻ എംഎൽഎ റെക്കോർഡ് വിതരണവും റെഡ് ബെൽറ്റ് ഷോറിൻ മറ്റ് സുബാഷി ഇന്ത്യൻ ചീഫ് എം.എസ്. രവീന്ദ്രൻ ബ്ലാക്ക് ബെൽറ്റ് വിതരണവും നടത്തും. എരുമേലി എസ്എ ച്ച്ഒ മനോജ് മാത്യു, വെച്ചൂച്ചിറ എസ്എച്ച്ഒ ജർലിൻ വി. സ്കറിയ, ഫാ. ജോസ് വരി ക്കമാക്കൽ, ഫാ. സെബിൻ ഉള്ളാട്ട്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
ചെയർമാൻ ഡോ.കെ.ജെ ജോസഫ്, വൈസ് ചെയർമാൻ സെൻസയ് ബിനു ചെറിയാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.