കാഞ്ഞിരപ്പള്ളി സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെയും  ബി.ആർ.സി യുടെയും സം യുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണനയാവശ്യമുള്ള കുട്ടികൾക്കായി പേട്ട ഗവൺ മെന്റ് ഹൈസ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ആരംഭിച്ചു.പൊതുവിദ്യാലയങ്ങളി ൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അക്കാദമിക് പിന്തുണയോടൊപ്പം സ്പീച്ച് ,ഫിസിയോ തെറാപ്പി സൗകര്യങ്ങളും നൽകുന്നതാണ്. ഹെഡ്മിസ്ട്രെസ്സ് ഇ.പി.സുജാതയുടെ അധ്യ ക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ഉദ്ഘാടനം ചെ യ്തു. ഗ്രാമപഞ്ചായത്തംഗം പി.എ.ഷെ മീർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റീബി വ ർഗീസ്, ബി.ആർ.സി ട്രെയിനർ വി.എസ് സൗമ്യ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എ.പി. സിജിൻ എന്നിവർ പ്രസംഗിച്ചു.