വനിതകൾക്കായി സൗജന്യ  ഓൺലൈൻ സെമിനാർ നടത്തുന്നു. “യോഗ പ്രതിരോധ ത്തിനും സാമൂഹ്യവത്കരണത്തിനും സമത്വത്തിനും” എന്ന ആനുകാലിക പ്രാധാന്യ മുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ :വിഭാസ് കെ (പ്രിൻസി പ്പൽ, എക്സൽ പ്രകൃതി ചികിത്സ & യോഗ, മെഡിക്കൽ കോളേജ്,നാമക്കൽ )ആണ് സെ മിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജൂലൈ 21 യോഗ ദിനത്തിന്റെ ഭാഗമായാണ് ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ  നേതൃത്വത്തിൽ  സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പറുകൾ…
8138000385,8086499410 (സംഘാടകർ )