വൈദ്യുതി പോസ്റ്റില്‍ നിന്ന് തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീ പിടിച്ചു..

26ാം മൈല്‍ കൊല്ലകുളം എബ്രാഹമിന്റെ റബര്‍ തോട്ടത്തിലാണ് തീ പിടു ത്തമുണ്ടായത്.  രണ്ടോടെയാണ് സംഭവം. 26ാം മൈല്‍ – എരുമേലി റോഡരികിലുള്ള 11 കെ വി വൈദ്യു തി പോസ്റ്റില്‍ നിന്ന് തീപ്പൊരി വീ ണതാണ് തോട്ടത്തില്‍ തീ പിടുത്തതിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോ ഗസ്ഥര്‍ പറഞ്ഞു. 20 ഓളം റബര്‍ തൈകള്‍ക്ക് നാശനഷ്ടമുണ്ടായി. കാഞ്ഞിര പ്പള്ളി അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേത്യ ത്വത്തിലുള്ള സംഘം തീണയച്ചു.

തോട്ടത്തില്‍ തീ പടരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം ആരം ഭിച്ചെങ്കിലും കെടുത്താനായില്ല. ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതിനെത്തു ടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റാണ് തീ പൂര്‍ണമായും കെ ടുത്തിയത്. റബറിനിടെ കൈത കൃഷി നടത്തിയിരുന്നതിനാല്‍ തീ എളുപ്പ ത്തില്‍ വ്യാപിക്കുകയായിരുന്നു. നാട്ടുകാരും തീ അണയ്ക്കാന്‍ സജീവമാ യി പങ്കെടുത്തു. വേനല്‍ ശക്തമാകുന്നതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ ത്തിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ശ്രദ്ധിക്കണമെന്നും ഫയര്‍ഫോ ഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.