എരുമേലിയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.CPO ശ്രീനാഥിനെയാണ് സസ്പെൻഡ് ചെയ്തത്.

മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് എരുമേലി ഡ്യൂട്ടിക്കിടയിൽ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് സസ്പെൻഡ് ചെയ്തു. ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും വന്നിട്ടുള്ള ഗുരുതരമായ അച്ചടക്കലംഘനം ആയതിനാൽ പോലീസ് ഉദ്യോഗസ്ഥനെ ഉടനടി സസ്പെൻഡ് ചെയ്യുകയായിരുന്നു.