വാഴൂര്‍ ഗ്രാമപഞ്ചായത്ത് ഹോട്ട് സ്പോട്ടാണെന്നും, പഞ്ചായത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചെന്നുമുള്ള രീതിയില്‍ പരക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍ പറ ഞ്ഞു.കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കോണ്ടാക്ടിലുള്ളവര്‍ ഹോം ക്വാറന്റയിനി ല്‍ ഉള്ളതുകൊണ്ടാണ് പഞ്ചായത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടക്കുന്നതെന്നും പഞ്ചാ യത്ത് പ്രസിഡന്റ് പറഞ്ഞു.

വാഴൂര്‍ ഗ്രാമപഞ്ചായത്ത് ഹോട്ട് സ്പോട്ടാണെന്നും, പഞ്ചായത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചെന്നുമുള്ള രീതിയില്‍ പരക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പഞ്ചായത്ത് പ്രസി ഡന്റ് പുഷ്‌കല ടീച്ചര്‍ പറഞ്ഞു.അതീവ ജാഗ്രതയോടെ മുന്‍പോട്ട് പോകേണ്ട സാഹചര്യ മാണെന്നും, നിലവില്‍ വാഴൂര്‍ പഞ്ചായത്ത് ഹോട്ട് സ്‌പോട്ട് അല്ലെന്നും എന്നാല്‍ കോവി ഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കോണ്ടാക്ടിലുള്ളവര്‍ ഹോം ക്വാറന്റയിനില്‍ ഉള്ളതു കൊണ്ടാണ് പഞ്ചായത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടക്കുന്നതെന്നും പഞ്ചായത്ത്പ്ര സി ഡന്റ് പറഞ്ഞു.

ആളുകള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ,പരിശോധന ഫലങ്ങള്‍ ലഭ്യമാകുന്നത് വ രെ എല്ലാവരും നിര്‍ബന്ധമായും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണ്ണമായും സഹകരിക്കണ മെന്നും പ്രസിഡന്റ് പറഞ്ഞു.നീരീക്ഷണത്തില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ച ചില ആളുകള്‍ അലക്ഷ്യമായി പുറത്ത് ഇറങ്ങി നടക്കുന്നുണ്ട്. ഇത് കണക്കിലെടുത് പ്രദേശത്ത് അധികൃ തര്‍ സുരക്ഷനടപടികള്‍ കര്‍ശനമാക്കിയിട്ടുമുണ്ട്.