എരുമേലി കുറുവാമുഴിയിൽ റബ്ബർ ടാപ്പിങ്ങിന്റെ മറവിൽ നടത്തിയ വാറ്റ് കേന്ദ്രത്തി ൽ  പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെ യ്‌ഡിൽ കോടയുടെ വൻ ശേഖരവും വാറ്റുപകരണങ്ങളും കണ്ടെത്തി. റബ്ബർ ടാപ്പിംഗ് എന്ന വ്യാജേന വാടക വീട് കേന്ദ്രീകരിച്ചു  കോവിഡ് കാലത്തു വൻതോതിൽ വ്യാജ ചാ രായം നിർമിക്കുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 250- ഓളം ലിറ്റർ കോടയാണ് എ ക്‌സൈസ് സംഘം കണ്ടെത്തിയത്.
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ട  പീരുമേട് മുണ്ടക്കയം മുളംകുന്ന് സ്വദേശിയായ  ബെന്നി (51 വയസ്സ്) ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടരാന്വഷണം ആരംഭിച്ചു. പൊൻകുന്നം എക്‌സൈസ് സർക്കിൾ  ഇൻസ്‌പെക്ടർ സഞ്ജീവ് കുമാറി ന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജെയ്സൺ ജേക്കബ്, V.T അഭിലാ ഷ്,  സിവിൽ എക്‌സൈസ് ഓഫീസർമാരായ V.S.ശ്രീലേഷ്,  K.S.നിമേഷ്,  ഡ്രൈവർ O.A.ഷാനവാസ്‌  എന്നിവർ പങ്കെടുത്തു.  തുടർന്നും മേഖലയിലെ വ്യാജ ചാരായ വാറ്റിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. സഞ്ജീവ്കുമാർ അറിയിച്ചു.