പൊന്‍കുന്നം: ഗുരുവായൂര്‍ ദേവസ്വം സ്വത്ത് പ്രസിഡന്റിന്റെ തന്നിഷ്ടപ്രകാരം കോടതി വിധിയെ പോലും മറികടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനുള്ള നടപടിയില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു.ദേവസ്ഥാനങ്ങളെ മതേതര ഗവണ്‍മെന്റ് വഴിവിട്ട് കൊള്ളയടിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഹിന്ദുഐക്യ വേ ദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.

ലോക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് സമീപത്ത് നട ത്തിയ സമരത്തില്‍ താലൂക്ക് പ്രസിഡന്റ് അനില്‍ മാനമ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ്
സേതു ജി. നായര്‍, സിബി കുരങ്ങന്‍മല തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ക്കെതി രെ പോലീസ് കേസെടുത്തു.