എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ലോക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളിൽ ദർശനത്തിനു നിയന്ത്രണം വന്ന തോടെ സ്ഥിരമായി വഴിപാടുകൾ നടത്തിവന്ന ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതുമൂലം ക്ഷേത്രത്തിന്റെയും ദേവസ്വം ബോർഡിന്റെയും വരുമാനവും നിലച്ചു.  തുടർന്നാണ് ക്ഷേത്രങ്ങളിൽ ഓൺലൈനായി വഴിപാടുകൾ ബുക് ചെയ്യുന്നതിനുള്ള സംവിധാനം ബോ ർഡ് ഏർപ്പെടുത്തിയത്. ശബരിമലയിൽ ഈ സംവിധാനം നേരത്തെ ആരംഭിച്ചിരുന്നു.
ക്ഷേത്രങ്ങളിൽ ദർശനം അനുവദിച്ചിട്ടില്ലങ്കിലും മുടക്കം കൂടാതെ നട തുറന്നു ആചാര പ്ര കാരമുള്ള പൂജകൾ നടന്നു വരുന്നുണ്ട്. അതിനാലാണ് വഴിപാടുകളും ഭക്തർ ബുക് ചെ യ്താൽ നടതാം എന്ന തീരുമാനത്തിൽ എത്തിയത്. ഈ സംവിധാനം ലോക്ക് ഡൗൺ കഴി ഞ്ഞാലും തുടർന്നും ഉണ്ടാകും.എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ ധാരാളം നീരാഞ്ജനം നടക്കാറുണ്ട്. ഇതു ഓൺലൈനായി പണമടച്ചു ഇ നി മുതൽ ഭക്തർക്ക് നടത്താം. 25 രൂപയാണ് ഒരു നീരാഞ്ജനത്തിന്റെ തുക. നീരാഞ്ജന ത്തിനു ആവശ്യമായ നാളികേരവും എള്ള് കിഴിയും ദേവസ്വം നൽകും. ഇതിനായി പ്ര ത്യേകം തുക അടക്കേണ്ടതില്ല.ഒറ്റ ബുക്കിങ്ങിൽ എത്ര വഴിപാട് വേണമെങ്കിലും നടത്താം.
ഓരോ ബുക്കിങ്ങിനും നാമമാത്രമായ തുക ഇന്റർനെറ്റ് ഹാൻഡ്ലിങ് ചാർജ് ഈടാക്കുന്ന താണ്.എരുമേലി ധർമ്മ ശാസ്താ ക്ഷേത്രം,വള്ളിയാങ്കാവ് ദേവി ക്ഷേത്രം അടക്കം 28 ഓ ളം ക്ഷേത്രങ്ങളിൽ ആണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപെടുത്തിയത്. www. onlinetdb.com എന്ന പോർട്ടലിൽ email id യും മൊബൈൽ നമ്പറും നൽകി user രജിസ്റ്റർ ചെയ്ത് ഏതു ക്ഷേത്രത്തിലെയും വഴിപാടുകൾ ബുക് ചെയ്യാം. ഡെബിറ്റ് കാർഡ്, ക്രെ ഡിറ്റ് കാർഡ്,net ബാങ്കിങ്,upi,wallet തുടങ്ങിയവ ഉപയോഗിച്ച് പണം അടക്കാവുന്നതാ ണ്.വഴിപാടുകൾക്ക് പുറമെ ഈ-കാണിക്ക,അന്നദാന സംഭാവന എന്നിവയും ഈ സം വിധാനത്തിലൂടെ അർപ്പിക്കാൻ സാധിക്കും. ഇതിലേക്കുള്ള മൊബൈൽ ആപ് ദേവസ്വം ബോർഡ് ഉടനെ പുരത്തിറക്കുന്നതാണന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർഒ.ജി.ബിജു അ റിയിച്ചു.