പൊന്‍കുന്നം: സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകമൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ച ത്തേക്ക് ഉത്തരവ് ഇറക്കാതിരുന്നത് കര്‍ഷകര്‍ക്ക് പ്രയോജനം കിട്ടാതിരിക്കാന്‍ വേണ്ടി യാണെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയിലെ യു.ഡി. എഫ്.സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡല കണ്‍വെ ന്‍ഷന്‍ പൊന്‍കുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സി.പി.എമ്മിന്റെ അജന്‍ഡ നടപ്പാക്കുക മാത്രമാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം. കേ ന്ദ്രസര്‍ക്കാര്‍ ഭിന്നിപ്പിച്ച് ഭരിക്കാനാണ് നോക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്കെതിരേയുള്ള വിധിയെഴുത്താവണം ഈ തിരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോ. എന്‍.ജയരാജ് എം.എല്‍.എ.അധ്യക്ഷത വഹിച്ചു.

ജോസ് കെ.മാണി എം.പി., ടി.ശിവദാസന്‍ നായര്‍, അസീസ് ബഡായില്‍, സണ്ണി തെക്കേ ടം, എ.എം.മാത്യു ആനിത്തോട്ടം, പി.എ.സലിം, ബാബു ജോസഫ്, അഡ്വ. പി.സതീശ് ചന്ദ്രന്‍ നായര്‍,, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സുമേഷ് ആന്‍ഡ്രൂസ്, നിഷാദ് അഞ്ചനാട്ട്, റോണി കെ. ബേബി, പി.എ. ഷെമീര്‍, സുഷമ ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. 

ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി എംപി ഹില്‍ഡാ കോംപ്ളക്സില്‍ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കേരള വിശ്വകര്‍മസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹരി യോഗത്തില്‍ പ്രസംഗിച്ചു.