കൊവിഡ് – 19 നു ശേഷമുള്ള സമൂഹത്തിൽ ഭക്ഷ്യ ദാരിദ്യമുണ്ടാകാനുളള സാഹചര്യം ഭയത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. അതല്ലെങ്കിൽ തന്നെ ഇതേ രീതിയിലുള്ള തുടർ അനുഭവങ്ങൾ ഉണ്ടായിക്കൂട എന്നുമില്ല. ഭക്ഷണം പ്രാദേശികമായി ഉൽപ്പാദിപ്പിച്ചു സ്വാ ശ്രയത്വവും സുരക്ഷിതത്വവും നേടുക എന്നതാണ് കരണീയമായ മുൻകരുതൽ .
കണമല സർവ്വീസ് സഹകരണ ബാങ്ക് അതിനു കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബുകൾ വഴി ത രിശുഭൂമിയിൽ ഭക്ഷണത്തിനായുള്ള കൃഷി നടപ്പാക്കുകയാണ്. നിലവിൽ വിവിധ ഗ്രൂപ്പു കൾ 6 ഏക്കർ സ്ഥലം ഇതോടകം കണ്ടെത്തി കഴിഞ്ഞു.കൃഷിയോഗ്യമായ സ്ഥലം താൽപ ര്യക്കുറവുകൊണ്ടോ ശേഷിയില്ലായ്മകൊണ്ടോ പ്രയോജനപ്പെടുത്താത്ത കർഷകർക്ക് അ ത് ഗ്രൂപ്പുകളെ ഭക്ഷ്യകൃഷിയ്ക്കായി ഏൽപ്പിക്കാൻ തയ്യാറുണ്ടെങ്കിൽ ബാങ്കിനെ അറിയി ക്കണം. അതുപോലെ തന്നെ ഭക്ഷണത്തിനായുള്ള കൃഷിയിൽ ഇടപെടാൻ ഭൂമി ലഭ്യമാകു മെങ്കിൽ അതിന് തയ്യാറുള്ള ഗ്രൂപ്പുകളും ആ വിവരം ബാങ്കിനെ അറിയിക്കണം.
സംസ്ഥാനതലത്തിൽ നടക്കുന്ന ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിനിലും കണമല സർവ്വീ സ് സഹകരണബാങ്ക് ഔദ്യോഗിക പങ്കാളിയാണ്.വിവിധ കാർഷിക ഉൽപ്പന്നങ്ങൾക്ക് ത റവില പ്രഖ്യാപിച്ചുകൊണ്ട് വിപ്ലവകരമായ ചുവടുവയ്പാണ് ബാങ്ക് നടത്തിയിട്ടുള്ള ത്.ഇതനുസരിച്ച് ഫാർമേഴ്സ് ക്ലബ്ബുകൾ വഴി തേൻ കൃഷി(ഹണി ക്ലബ്ബുകൾ)പമ്പാവാലി പോത്ത് ഗ്രാമം, കണമലയിലെ കാന്താരിവിപ്ലവം, മത്സ്യകൃഷി തുടങ്ങിയ പ്രവർത്തന ങ്ങൾ ബാങ്ക് നടത്തിവരുകയാണ്.
പ്രാദേശികമായ ഭക്ഷണവും അതുവഴി ആരോഗ്യവും ഉറപ്പാക്കുക, ഭാവിയിലേയ്ക്ക് ഭ ക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾക്കായി ബാങ്കിൻ്റെ ഭക്ഷ്യ- ആരോഗ്യ സ്വരാ ജ് പ്രവർത്തനങ്ങളോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.ബാങ്ക് നേരിട്ടാണ് കൃഷി നട ത്തുന്നത് ഇതിനുള്ള ചെലവ് ബാങ്ക് വഹിക്കും.ലാഭം തൊഴിലാളികൾക്ക് വീതിച്ചു നൽ കും.